വാഷിങ്ടൻ ∙ യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയായ യുവതിക്കും നേപ്പാൾ വംശജനായ സുഹൃത്തിനും ദാരുണാന്ത്യം. ന്യൂയോർക്കിലെ ലോവർ മാൻഹട്ടനിലെ സ്റ്റേഷനിൽ ട്രാക്കിൽ ഇരിക്കുകയായിരുന്ന മലൈക ചിത്ര (24), സുഹൃത്ത് നവം കൗൾ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ ഇരുന്ന് സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവരും സന്തോഷത്തോടെ സംസാരിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

ട്രാക്കിൽ രണ്ടുപേർ ഇരിക്കുന്നത് കണ്ടതായും എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്നും ട്രെയിൻ ഓപ്പറേറ്റർ മൊഴി നൽകിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപകടത്തിനുശേഷം ട്രെയിൻ സ്റ്റേഷനിൽ നിർത്തുകയും ഏകദേശം 100 യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ന്യൂജഴ്സിയിൽ താമസിക്കുന്ന ഇരുവരും എന്തിനാണ് സ്റ്റേഷനിലെത്തിയതെന്നും ഇവർ മദ്യപിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യാ സാധ്യതയും പരിശോധിക്കുന്നുണ്ടെങ്കിലും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷലിസ്റ്റായി ജോലി ചെയ്തിരുന്ന ചിത്രയും ഡേറ്റ അനലിസ്റ്റായ നവം കൗളും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥികളാണ്. 2024ലാണ് ഇരുവരും സർവകലാശാലയിൽ പഠിച്ചത്.