നിയന്ത്രണം തെറ്റി പാഞ്ഞ മെട്രോ ട്രെയിനിന് രക്ഷയായി ‘തിമിംഗലത്തിന്റെ വാല്‍’. ‘സേവ്ഡ് ബൈ എ വെയ്ല്‍സ് ടെയ്ല്‍’ എന്ന നാമത്തില്‍ പണികഴിപ്പിച്ച പ്രതിമയാണ് അക്ഷരാര്‍ത്ഥത്തില്‍ തുണച്ചത്. ട്രെയിനില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ആണ് മാറിപോയത്.

റോട്ടര്‍ഡാമിലാണ് അമ്പരപ്പിക്കുന്ന സംഭവം. നിയന്ത്രണം തെറ്റി പാളത്തിന്റെ അറ്റത്തേക്കാണ് വണ്ടി ഓടിയെത്തിയത്. അറ്റത്തുണ്ടായിരുന്ന പ്രതിമയില്‍ തട്ടി താഴേക്ക് പതിക്കാതെ വണ്ടി തലനാരിഴയ്ക്ക് നില്‍ക്കുകയായിരുന്നു.

തീവണ്ടിയുടെ നില്‍പ് തികച്ചും കാവ്യാത്മമായി തോന്നുന്നതായി ആര്‍ക്കിടെക്ടും കലാകാരനുമായ മാര്‍ടെന്‍ സ്ത്രൂയിജ് അഭിപ്രായപ്പെട്ടു. എന്നാല്‍ തീവണ്ടിയുടെ ഭാരം താങ്ങാന്‍ പ്രതിമയ്ക്കായത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.