ലണ്ടന്‍ ഭൂഗര്‍ഭ മെട്രോയിലുണ്ടായ സ്‌ഫോടനത്തെതുടര്‍ന്ന് യാത്രാ വിലക്ക് കൂടുതല്‍  കടുപ്പിക്കുമെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് പുതിയ നീക്കത്തെ പറ്റിയുള്ള സൂചന നല്‍കിയത്. ഭീകരാക്രമണങ്ങള്‍ തടയണമെങ്കില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരര്‍ ആളെ കയറ്റുവാന്‍ ഉപയോഗിക്കുന്നത് ഇന്നും ഇന്റര്‍നെറ്റ് തന്നെയാണ്. ഇത് ഭീകരാക്രമണത്തെ തടയുന്നതിന് സഹായിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇതോടെ ചൈനയ്ക്ക് സമാനമായ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയേക്കുമൊ എന്നാണ് ടെക്കികളുടെ സംശയം. സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളിന് വരെ ചൈനയില്‍ വിലക്കുണ്ട്.  സ്‌ഫോടനം ഭീകരമാകാതിരിക്കാന്‍ ലണ്ടന്‍ പോലീസ് തടസപ്പെടുത്തിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. നേരത്തെ ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമാക്കിയുള്ള  തന്റെ യാത്രാവിലക്ക് വ്യാപ്തിയുള്ളതും കടുപ്പമേറിയതും കൃത്യതയുള്ളതുമാണ്. എങ്കിലും ഇത് ഒരുപക്ഷെ ഇത് രാഷ്ട്രീയ ശരികള്‍ ആകില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാര്‍ച്ച് ആറിനാണ് ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ വിലക്കികൊണ്ട അമേരിക്ക ഉത്തരവിറക്കിയത്. യാത്രാവിലക്ക് ഈ മാസം കൊണ്ട് കഴിയാനിരിക്കെയാണ് ട്രംപ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. ഇത് സ്ഥിരപ്പെടുത്തുമോ  എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.