ലോകത്ത് ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റ് കിഴക്കന്‍ ചൈനാ കടലിൽ ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ട്. ഇത് ജപ്പാനെയും ചൈനയേയും ഫിലിപ്പീന്‍സിനേയും സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹിന്നനോര്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന് മണിക്കൂറില്‍ 257 കിലോമീറ്റര്‍ മുതല്‍ 314 കിലോമീറ്റര്‍ (160 മൈല്‍ മുതല്‍ 195 മൈല്‍ വരെ) വേഗം കൈവരിക്കാന്‍ സാധിക്കും. ചൈനയുടെ കിഴക്കൻ തീരങ്ങൾ, ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

യു.എസ്.എയുടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വിഭാഗവും ചേർന്നാണ് ഹിന്നനോർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 15 മീറ്ററിലേറെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ ജപ്പാനിലെ ഒകിനാവയിൽ നിന്ന് 230 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് ജപ്പാൻ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇത് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുമെന്നാണ് കരുതുന്നതെന്ന് മുന്നറിയിപ്പ് വിഭാഗം അറിയിച്ചു.

അതേസമയം അറ്റ്ലാന്റിക്ക് സമുദ്രത്തിലെ സ്ഥിതി വളരെ ശാന്തമാണണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 25 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഓഗസ്റ്റിൽ കൊടുങ്കാറ്റ് ഇല്ലാത്ത സാഹചര്യം ഉണ്ടാകുന്നത്. വരും ദിവസങ്ങളിൽ കാറ്റ് ശക്തി കുറഞ്ഞ് ക്ഷയിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.