മലയാളം യുകെ ന്യൂസ് ബ്യുറോ
ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതും ആയി വിശേഷിപ്പിച്ച് യുകെ അംബാസഡർ.വാഷിംഗ്‌ടണ്ണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ചിൽ നിന്ന് ചോർന്ന ഈമെയിലിൽ നിന്നാണ് പുതിയ വിവാദങ്ങൾ ഉയരുന്നത്. വൈറ്റ് ഹൗസ് ഭിന്നിച്ചതാണെന്നും പ്രവർത്തനരഹിതമാണെന്നും കിം രേഖപ്പെടുത്തി. ഇമെയിലിലെ വിവരങ്ങൾ ചോർന്നത് നികൃഷ്ടമാണെന്ന് വിദേശകാര്യാലയം പ്രതികരിച്ചു . തന്റെ സന്ദേശങ്ങളിൽ കിം ഇപ്രകാരം പറയുന്നു ” യുഎസ് ഭരണകൂടം സാധാരണഗതിയിൽ ആവുമെന്ന് വിശ്വസിക്കുന്നില്ല”. യുകെയും യുഎസും ബ്രെക്സ്റ്റിന് ശേഷം വ്യാപാരം മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്ന കാര്യവും കാലാവസ്ഥ വ്യതിയാനം, മാധ്യമ സ്വാതന്ത്ര്യം, വധശിക്ഷ എന്നിവയുമായി ബന്ധപ്പെട്ട് 2 രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളും മെയിലിൽ പരാമർശിക്കപ്പെടുന്നു.
കിമ്മിന്റെ അഭിപ്രായങ്ങളെ വിമർശിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും പലരും രംഗത്തെത്തി. കിം തന്റെ ജോലിക്ക് ഒട്ടും അനുയോജ്യനല്ലെന്നും എത്രയും വേഗം അദ്ദേഹം പോകുന്നതാണ് നല്ലതെന്നും ബ്രെക്സിറ്റ് പാർട്ടിയുടെ നേതാവ് നിഗെൽ ഫരാഗ് പറഞ്ഞു. ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോഗ് ഇപ്രകാരം പറയുകയുണ്ടായി ” അംബാസഡർമാർ രാജ്യത്തിന് സത്യസന്ധമായ അഭിപ്രായങ്ങളും ഉപദേശങ്ങളും നല്കുന്നവരാകണം”. വിവരങ്ങൾ ചോർന്നത് അപമാനകരമായ ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് നയം ഇറാനെ ആശയകുഴപ്പത്തിൽ ആക്കിയെന്ന് കഴിഞ്ഞ മാസം അയച്ച സന്ദേശത്തിൽ കിം പറയുകയുണ്ടായി. ടെഹ്‌റാന് എതിരെയുള്ള വ്യോമാക്രണം യുഎസ് പിൻവലിച്ചതിനെയും കിം വിമർശിച്ചു.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും റഷ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും മെയിലിൽ പറഞ്ഞിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരുടെ കാഴ്ചപാടുകൾ മന്ത്രിമാരുടെയോ സർക്കാരിന്റെയോ കാഴ്ചപാടുകൾ അല്ലെന്ന് വിദേശകാര്യ വ്യക്താവ് പറഞ്ഞു. വൈറ്റ് ഹൗസ് ഇതുവരെ ഈ കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. വാഷിംഗ്ടണിലെ യുകെ എംബസിക്ക് വൈറ്റ് ഹൗസുമായി ശക്തമായ ബന്ധമുണ്ടെന്നും ഇങ്ങനെയൊക്കെ സംഭവിച്ചാലും ആ ബന്ധം തുടരുമെന്നും വിദേശകാര്യ വ്യക്താവ് കൂട്ടിച്ചേർത്തു.
Leave a Reply