സ്‌പോട്‌സ് ഡെസ്‌ക്, മലയാളം യുകെ.
നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലുതും, യുകെയിലെ പ്രമുഖ മലയാളി കൂട്ടായ്മയുമായ മലയാളി അസോസിയേഷന്‍ സണ്ടര്‍ലാന്‍ഡ് (MAS) സംഘടിപ്പിക്കുന്ന ദേശീയ കായികമേളയുടെയും വടംവലി മത്സരത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് പതിമൂന്ന് ശനിയാഴ്ച്ചയാണ് മത്സരം നടക്കുന്നത്. യുകെയുടെ നാനാഭാഗത്തു നിന്നും വടം വലി മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവു കാരണം രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന തിയതി ഓഗസ്റ്റ് 10 ബുധനാഴ്ച വരെ നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.

2022 ഓഗസ്റ്റ് 13 ശനിയാഴ്ച, സണ്ടര്‍ലാന്‍ഡിലെ സില്‍ക്‌സ്‌വര്‍ത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാവിലെ 9 മണിക്ക് മത്സരത്തിന്റെ ഉദ്ഘാടനം നടക്കും. തുര്‍ന്ന് കായിക മത്സരങ്ങള്‍ക്ക് തുടക്കമാകും. കായിക മേളയുടെ പ്രധാന ഇനമായ വടംവലി മത്സരം പതിനൊന്ന് മണിക്ക് ആരംഭിക്കും. അതിനോട് അനുബന്ധിച്ച് മറ്റ് കായിക മത്സരങ്ങളും നടക്കും. അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കിലാണ് മത്സരങ്ങള്‍ നടക്കുന്നത്. വൈകുന്നേരം 4 മണിക്ക് സമാപന ചടങ്ങുകളോടു കൂടി മേള സമാപിക്കും മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള നിയമാവലികള്‍ പോസ്റ്ററില്‍ കൊടുത്തിരിക്കുന്ന QR കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ വായിക്കുവാന്‍ സാധിക്കും. എല്ലാ മല്‍സര വിഭാഗത്തിലും റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.

യുകെയുടെ നാനാഭാഗത്തുനിന്നുമുള്ള രജിസ്‌ട്രേഷനുകളും അന്വേഷണങ്ങളും പുരോഗമിക്കുമ്പോള്‍ സണ്ടര്‍ലാന്റും അതിലുപരി നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടും ആവേശത്തിമിര്‍പ്പില്‍. ഇതിനോടകം തന്നെ യുകെയുടെ നാനാഭാഗത്തുനിന്നും കായികമേളക്കും വടം വലിക്കുമുള്ള രജിസ്‌ട്രേഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട് നിലവാരമുള്ള സിന്തറ്റിക് ട്രാക്കിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാസ്സ് പ്രസിഡന്റ് റജി തോമസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളുടെ സംഘാടക മികവും അസോസിയേഷന്‍ മെമ്പര്‍മാരുടേയും കുടുംബങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളും മറ്റു കൂട്ടായ്മകള്‍ക്കു മാതൃകയും, കാണികള്‍ക്കും, മല്‍സരാര്‍ഥികള്‍ക്കും മല്‍സര വേദി വേറിട്ടൊരു അനുഭൂതിയുമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ദേശീയ വടംവലി മല്‍സരം സണ്ടര്‍ലാന്റിനെ ഒരു ഉല്‍സവപ്രതീതിയിലെത്തിച്ചിരിക്കുകയാണ്.

വേദിയില്‍ ഒരുക്കുന്ന രുചികരമായ നാടന്‍ ഭക്ഷണ കൗണ്ടര്‍ മേളയുടെ മറ്റൊരു ആകര്‍ഷകമാണ്.