മുംബൈ∙ അഭിനേതാക്കളും ലഹരിമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധത്തിൽ മറ്റൊരു കണ്ണികൂടി മുംബൈയില്‍ പിടിയിലായി. ടിവി സീരിയൽ നടി പ്രീതിക ചൗഹാനാണ് ലഹരിമരുന്നുമായി നാർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയുടെ പിടിയിലായത്. സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് സീരിയലുകളിലൂടെ പ്രശ്സ്തയായ താരമാണ് പ്രീതിക. വെർസോവയിലും മുംബൈയിലുമായി എൻസിബി ഉദ്യോഗസ്ഥർ നടത്തിയ ഓപറേഷനിലാണ് നടിയുൾപ്പെടെ അഞ്ചു പേരെ പിടികൂടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച ലഹരിമരുന്ന് മാഫിയയ്ക്കെതിരായ ഓപറേഷന്റെ തുടര്‍ച്ചയായാണു പുതിയ അന്വേഷണം. കേസിലെ പ്രതികളുടെ എല്ലാ തരത്തിലുള്ള ബന്ധങ്ങളും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.