ടിവി സീരിയൽ നടി ലഹരിമരുന്ന് വാങ്ങുന്നതിനിടെ അറസ്റ്റില്‍. പിടിയിലായത് നടിയുൾപ്പെടെ അഞ്ചു പേർ .

ടിവി സീരിയൽ നടി    ലഹരിമരുന്ന് വാങ്ങുന്നതിനിടെ  അറസ്റ്റില്‍. പിടിയിലായത്  നടിയുൾപ്പെടെ അഞ്ചു  പേർ .
October 25 15:00 2020 Print This Article

മുംബൈ∙ അഭിനേതാക്കളും ലഹരിമരുന്ന് മാഫിയയും തമ്മിലുള്ള ബന്ധത്തിൽ മറ്റൊരു കണ്ണികൂടി മുംബൈയില്‍ പിടിയിലായി. ടിവി സീരിയൽ നടി പ്രീതിക ചൗഹാനാണ് ലഹരിമരുന്നുമായി നാർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോയുടെ പിടിയിലായത്. സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് സീരിയലുകളിലൂടെ പ്രശ്സ്തയായ താരമാണ് പ്രീതിക. വെർസോവയിലും മുംബൈയിലുമായി എൻസിബി ഉദ്യോഗസ്ഥർ നടത്തിയ ഓപറേഷനിലാണ് നടിയുൾപ്പെടെ അഞ്ചു പേരെ പിടികൂടിയത്.

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച ലഹരിമരുന്ന് മാഫിയയ്ക്കെതിരായ ഓപറേഷന്റെ തുടര്‍ച്ചയായാണു പുതിയ അന്വേഷണം. കേസിലെ പ്രതികളുടെ എല്ലാ തരത്തിലുള്ള ബന്ധങ്ങളും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles