ബംഗളൂരു നഗരത്തില്‍ യുവ ടിവി താരത്തിന് നേരെ കയ്യേറ്റ ശ്രമം. വിജയനഗര്‍ സ്വദേശിനിയായ പ്രശസ്ത ടിവി താരത്തിന് നേരെയാണ് അതിക്രമമുണ്ടായതെന്ന് ബംഗളൂരു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജഗോപാല്‍നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഹെഗ്ഗനഹള്ളിയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഹഗ്ഗനഹള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു നടി. വീടിന് മുന്നില്‍വച്ച് സുഹൃത്തിന്റെ സുഹൃത്തുക്കളായ രണ്ട് കാര്‍ ഡ്രൈവര്‍മാര്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് നടി പറയുന്നു. ഇരുവരും തന്നെ റോഡിലേക്ക് തള്ളിയിടുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് നടി പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നടി പരാതി നല്‍കിയിട്ടുണ്ട്. സതീഷ്, പ്രവീണ്‍ എന്നീ കാര്‍ ഡ്രൈവര്‍മാരാണ് ആക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.കഴിഞ്ഞ ദിവസവും സമാനസംഭവം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 30കാരിയായ പ്രൊഫഷനല്‍ ഗായികയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ഓല ടാക്‌സി ഡ്രൈവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഗായികയുടെ പരാതി.