ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ എല്ലാ പൈലറ്റുമാര്‍ക്കും നിര്‍ബന്ധമാക്കിയ ലഹരി പരിശോധനയ്ക്കിടെ രണ്ട് പൈലറ്റുമാരുടെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവായി. സാമ്പിളുകള്‍ സ്ഥിരീകരണ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഫലം ലഭിക്കുന്നതുവരെ ഇരുവരെയും ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയതായും അധികൃതര്‍ അറിയിച്ചു.
ഫുക്കറ്റ്-ഡല്‍ഹി വിമാനയാത്രയ്ക്കിടെ ഉണ്ടായ ഗുരുതര സുരക്ഷാ സംഭവത്തെ തുടര്‍ന്നാണ് എല്ലാ പൈലറ്റുമാര്‍ക്കും പ്രത്യേക ലഹരി പരിശോധന നടത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ഇതിനകം 300-ലധികം പൈലറ്റുമാരെ പരിശോധിച്ചപ്പോഴാണ് പുതിയ രണ്ട് കേസുകള്‍ കണ്ടെത്തിയത്.
ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിന്റെ ക്യാപ്റ്റന്റെ സ്ഥിരീകരണ പരിശോധനയില്‍ നേരത്തെ മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയ എയര്‍ ഇന്ത്യ, പൈലറ്റുമാരെ ഉള്‍പ്പെടുത്തി വ്യാപക പരിശോധന തുടരുകയാണെന്നാണ് വിവരം.











Leave a Reply