സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) , കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), എന്നിവരാണ് മരിച്ചത് . മലയാളികളായ നഴ്സുമാർ സ്നേഹ, റിൻസി, ഡ്രൈവർ അജിത്ത് എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണ് മരിച്ച രണ്ട് പേരും.  മരിച്ചവരുടെ മൃതദേഹങ്ങൾ നജ്റാനിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുവരും. വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ