ഒറ്റപ്പാലം: പാലക്കാട് – കുളപ്പുള്ളി പാതയിൽ തൃക്കങ്ങോട് കാർ നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പനമണ്ണ കയറാട്ട് വൈശാഖ്, ഈസ്റ്റ് മനിശ്ശേരി പാന്തലിൽ പി.ആർ. അജയ് എന്നിവരാണ് മരിച്ചത്. ഗോവിന്ദ്, ശ്രീജിത്ത്, നിതിൻ എന്നിവർക്കാണ് പരുക്കേറ്റത്.
ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരിച്ചവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റ മൂന്നുപേരെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.











Leave a Reply