സ്വന്തം ലേഖകൻ

യു കെ :- ഗ്രീസിലെ റോഡിൽ പാരസെയിലിങ്ങ് നടത്തുന്നതിനിടെ കയർപൊട്ടി ഉണ്ടായ അപകടത്തിൽ ബന്ധുക്കളായ ബ്രിട്ടീഷ് വംശജരായ രണ്ട് കുട്ടികൾ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അവധിക്കാലം ആഘോഷിക്കാനായി ഗ്രീസിൽ എത്തിയതായിരുന്നു ഇവർ.13 വയസ്സുള്ള ആൺകുട്ടിയും, 15 വയസ്സുള്ള പെൺകുട്ടിയും ആണ് മരണപ്പെട്ടത്. പാരസെയലിങ്ങ് നടത്തുന്നതിനിടെ കയറു പൊട്ടി ഇവർ എല്ലാവരും പാറകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട 15 വയസ്സുകാരനായ മൂന്നാമത്തെ കുട്ടി ആശുപത്രിയിൽ ക്രിട്ടിക്കൽ വാർഡിൽ ആണ്. ബുധനാഴ്ച ഉച്ചയോടെയാണ് മനുഷ്യമനഃസ്സാക്ഷിയെ നടുക്കുന്ന ഈ അപകടം നടന്നത്.


400 അടി താഴ്ചയിലേക്കാണ് കുട്ടികൾ വന്നു വീണതെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡും, ഫയർ ഡിപ്പാർട്ട്മെന്റും ചേർന്നാണ് മരിച്ച കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഇവർ ഉപയോഗിച്ച പാരച്യൂട്ട് ഒരു ബോട്ടിലേക്ക് കണക്ട് ചെയ്തിരിക്കുകയായിരുന്നു. സ്പീഡ് ബോട്ട് കൺട്രോൾ ചെയ്ത ഡ്രൈവറെയും സഹായിയെയും അധികൃതർ അറസ്റ്റ് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണം നടന്ന കുടുംബങ്ങളോട് ഉള്ള ദുഃഖത്തിൽ പങ്കു ചേരുന്നതായി യുകെ ഫോറിൻ ഓഫീസ് രേഖപ്പെടുത്തി. സംഭവത്തിൽ ശക്തമായ അന്വേഷണം നടന്നുവരികയാണ്.