കുണ്ടറയില്‍ പൊരിവെയിലില്‍ കാറിനുള്ളില്‍ അകപ്പെട്ട കുഞ്ഞിന് രക്ഷകരായി നാട്ടുകാര്‍; രക്ഷിച്ചവരോട് തട്ടിക്കയറി, കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ

കുണ്ടറയില്‍ പൊരിവെയിലില്‍ കാറിനുള്ളില്‍ അകപ്പെട്ട കുഞ്ഞിന് രക്ഷകരായി നാട്ടുകാര്‍; രക്ഷിച്ചവരോട് തട്ടിക്കയറി, കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ
April 11 02:45 2021 Print This Article

കുണ്ടറയില്‍ കാറിനുള്ളില്‍ അകപ്പെട്ട രണ്ടു വയസുകാരനെ നാട്ടുകാര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തി. കുട്ടിയെ അകത്തിരുത്തി പിതാവ് കാര്‍ പൂട്ടി പോകുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ കുണ്ടറ ആശുപത്രിമുക്കിലെ ഹോം അപ്ലൈയന്‍സസിന് മുന്നിലായിരുന്നു സംഭവം.

കാറിനുള്ളില്‍ അകപ്പെട്ട കുട്ടി പൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ച് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് കാറിന്റെ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ പുറത്തെത്തിച്ചത്.

പുനുക്കുന്നൂര്‍ കന്യാകുഴി സ്വദേശിയാണ് കുഞ്ഞിനെ കാറിലിരുത്തി പോയത്. ഒരു മണിക്കൂറിന് ശേഷം എത്തിയ പിതാവ് കുഞ്ഞിനെ രക്ഷിച്ചവരോട് തട്ടിക്കയറി. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തി. പിതാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles