യുഎഇ കോൺസുൽ ജനറലിന്‍റെ മുന്‍ ഗണ്‍മാന്‍ ജയഘോഷിനെ വീണ്ടും കാണാതായി. ജയഘോഷിനെ കാണാനില്ലെന്നറിയിച്ച് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി. ജയഘോഷ് രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്.

ജയഘോഷിന്റെ സ്‌കൂട്ടര്‍ നേമം പൊലീസിനു ലഭിച്ചു. താന്‍ വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മാറിനില്‍ക്കുകയാണെന്നും അറിയിച്ചുകൊണ്ടുള്ള ജയഘോഷിന്‍റെ കത്തും പൊലീസിന് ലഭിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത് രണ്ടാം തവണയാണ് ജയഘോഷിനെ കാണാതാവുന്നത്. സ്വർണക്കടത്ത് കേസില്‍ അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലായ് 16 ന് രാത്രി ജയഘോഷിനെ കാണാതായിരുന്നു. പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ കയ്യിൽ മുറിവേറ്റ നിലയില്‍ അവശനിലയില്‍ ജയഘോഷിനെ കണ്ടെത്തുകയായിരുന്നു.