രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും പൗരന്മാരും വിദേശികളുമടക്കം വാക്‌സിൻ എടുക്കുകയും ചെയ്തതോടെ മാസ്‌ക് ധരിക്കുന്നതിൽ ഇളവുകളുമായി യുഎഇ. പൊതുസ്ഥലങ്ങളിൽ ചിലയിടങ്ങളിൽ മാസ്‌ക് ഒഴിവാക്കാമെന്ന് യുഎഇ അധികൃതർ അറിയിച്ചു. മാസ്‌ക് പൂർണമായും ഉപേക്ഷിച്ചിട്ടില്ല.

ഇനി മുതൽ പൊതുസ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങൾ സ്വകാര്യവാഹനത്തിൽ യാത്ര ചെയ്യുമ്പോഴും മാസ്‌ക് വേണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയാണ് അറിയിച്ചിരിക്കുന്നത്.

ബീച്ച്, നീന്തൽക്കുളങ്ങൾ, ഒറ്റക്ക് സന്ദർശിക്കുന്ന സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും മാസ്‌ക് ഒഴിവാക്കാം. എന്നാൽ, ഇവിടങ്ങളിൽ എല്ലാം രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം.