ഏറെ നാടകീയതകൾക്കൊടുവിൽ ആണ് ജോസ് ടോം പുലിക്കുന്നേലിനെ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ജോസ് കെ മാണി ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്നതായിരുന്നു സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപുള്ള ഓരോ ദിവസവും. യു.ഡി.എഫ് നേതൃത്വത്തിന്റെ ഇടപെടലിൽ ആണ് സ്ഥാനാർഥി നിർണ്ണയത്തിൽ നിർണ്ണയമായതു
പാലാ ഉപതിരഞ്ഞെടുപ്പ് വിഞ്ജാപനം വന്നതിനു പിന്നാലെ തുടങ്ങിയതാണ് യു.ഡി.എഫ് സ്ഥാനാർഥിയെ ചൊല്ലിയുള്ള തർക്കംവും ആശയകുഴപ്പവും. കേരള കോൺഗ്രസിലെ ഭിന്നിപ്പ് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. സ്ഥാനാർഥിയെ താൻ പ്രഖ്യാപിക്കുമെന്ന് പി.ജെ.ജോസഫ് ആദ്യം പറഞ്ഞു. പി.ജെയുടെ വാക്കുകൾ വകവയ്ക്കാതെ ജോസ് കെ.മാണി വിഭാഗം തോമസ് ചാഴികാടന്റെ നേതൃത്വത്തിൽ 7 അംഗ സമിതിയെ സ്ഥാനാർഥി നിർണയതിനായി നിയോഗിച്ചു.
ഒടുവിൽ ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാർഥിയാക്കിയ യു.ഡി.എഫ് തീരുമാനം അംഗീകരിക്കുന്നുവെന്ന് പി.ജെ. ജോസഫ്. സ്ഥാനാര്‍ഥി രണ്ടില ചിഹ്നം വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ പ്രശ്നം ഉദിക്കുന്നില്ലെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.ജോസ് കെ.മാണി നിര്‍ദേശിച്ച പേര് യു.ഡി.എഫ് അംഗീകരിക്കുകയായിരുന്നു.പിന്നീട് സ്ഥാനാര്‍ഥി പ്രഖ്യാപനം പിജെ. ജോസഫിന്റെയും ജോസ് കെ.മാണിയുടെയും സാന്നിധ്യത്തിലായിരുന്നു.
ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ തീരുമാനം പിന്നീട്. നിയമപ്രശ്നങ്ങള്‍ പരിശോധിച്ചശേഷം ചിഹ്നം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടിയും വ്യാക്തമാക്കി.
പാലായിലെ വലിയ ചിഹ്നം കെ.എം മാണിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം. കെ.എം മാണിയുടെ പടം മാത്രം മതി ജയിക്കാനെന്നും ടോംജോസ് വ്യക്തമാക്കി.
Leave a Reply