ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇന്ത്യയുടെ ചന്ദ്രനിലേയ്ക്കുള്ള ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയം യുകെയും ഇന്ത്യയും തമ്മിലുള്ള വിദേശ സഹായത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. നൂതന ബഹിരാകാശ സാങ്കേതികവിദ്യകൾ ഇന്ത്യ വികസിപ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം ആവശ്യമില്ലെന്ന പുതിയ വിവാദങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇതിനിടയിൽ ബ്രിട്ടീഷ് വാർത്ത അവതാരകൻ പാട്രിക് ക്രിസ്റ്റിസ് ബ്രിട്ടൻ നൽകിയ 2.3 ബില്യൻ പൗണ്ട് ഇന്ത്യ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തോടൊപ്പം തന്നെ മാധ്യമപ്രവർത്തകയായ സോഫി കോർകോറെനും ഇതേ അഭിപ്രായങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2016-നും 2021-നും ഇടയിൽ ബ്രിട്ടൻ നൽകിയ 2.3 ബില്യൺ പൗണ്ട് വിദേശസഹായം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജിബി ന്യൂസിന്റെ അവതാരകനായ ക്രിസ്റ്റി ആവശ്യപ്പെട്ടത്. വരാനിരിക്കുന്ന വർഷത്തിൽ ഇന്ത്യയ്ക്കായി നീക്കിവച്ചിരിക്കുന്ന 57 മില്യൺ പൗണ്ടിനെ കുറിച്ചും ചിന്തിക്കണമെന്ന അഭിപ്രായങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ റോക്കറ്റുകൾ വിക്ഷേപിക്കുവാൻ കഴിവുള്ള രാജ്യങ്ങൾക്ക് യുകെ ധനസഹായം നൽകേണ്ട ആവശ്യമില്ലന്നായിരുന്നു സോഫിയുടെ പോസ്റ്റ്‌. എന്നാൽ ബ്രിട്ടീഷുകാരുടെ ഇത്തരത്തിലുള്ള വിവാദപരമായ അഭിപ്രായങ്ങൾക്ക് ഇന്ത്യൻ ഉപഭോക്താക്കളും സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകുന്നുണ്ട്. കൊളോണിയൽ കാലത്ത് ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ കോഹിനൂർ രത്നവും മറ്റും ബ്രിട്ടൻ തിരികെ നൽകണമെന്ന് ഇന്ത്യക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രിട്ടീഷ് വാർത്ത അവതാരകരുടെയും മാധ്യമപ്രവർത്തകരുടെയും അഭിപ്രായങ്ങൾ ഇന്ത്യൻ സോഷ്യൽ മീഡിയ ഉപഭോക്താക്കളെയും കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നതിലേക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷ് ഭരണകർത്താക്കൾ ഇന്ത്യയിൽ നിന്ന് 9.2 ട്രില്യൺ പൗണ്ട് പിരിച്ചെടുത്തതായി സമൂഹ മാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയിൽ നിന്ന് പിടിച്ചെടുത്ത 45 ട്രില്യൺ ഡോളർ ബ്രിട്ടൻ ആദ്യം തിരിച്ചു നൽകണമെന്ന് ഇന്ത്യൻ സോഷ്യൽ മീഡിയ ആവശ്യപ്പെട്ടിട്ടുണ്ട്.