ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ കുടുംബത്തോടൊപ്പം കാത്തുനിൽക്കുന്നതിനിടയിൽ ഒരു കുട്ടി ബോധരഹിതനായി. മാഞ്ചസ്റ്റർ എയർപോർട്ടിലാണ് ആൺകുട്ടിയുടെ ബോധരഹിതനായി വീണത് . കുട്ടിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. യുകെയിൽ തിരിച്ചെത്തിയശേഷം വിമാനത്താവളത്തിലെ നീണ്ട ക്യൂവിന്റെ ചിത്രം ഒരു സഹയാത്രികൻ പങ്കുവെച്ചിരുന്നു. വിമാനത്താവളത്തിലെ ടെർമിനൽ വൺ പാസ്‌പോർട്ട് നിയന്ത്രിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം അടിയന്തരമായി ആവശ്യമാണെന്ന അഭിപ്രായം ശക്തമാണ്. രാജ്യത്തേക്ക് തിരിച്ചെത്തിയ യാത്രക്കാർക്ക് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്കൂറിലധികമാണ് ക്യൂവിൽ നിൽക്കേണ്ടതായി വന്നത്. ജൂണിൽ മാഞ്ചസ്റ്റർ എയര്‍പോര്‍ട്ടിലെ തിരക്കേറിയ സ്കൈലിങ്ക്, ടെർമിനുകൾ 1, 2 എന്നിവയ്ക്കടുത്തുള്ള സ്കാനിങ് ലൈനുകളിൽ നിൽക്കുന്ന നിരാശരായ യാത്രക്കാരുടെ ചിത്രം പുറത്ത് വന്നിരുന്നു.

നിരവധി യാത്രക്കാരാണ് എയർപോർട്ടിലെ തിരക്കിനെക്കുറിച്ച് പരാതിപ്പെട്ടത് . വേനൽക്കാലത്ത് യുകെയിലെ വിമാനത്താവളങ്ങളിൽ ഉണ്ടായിരുന്നു നീണ്ട ക്യൂവിൻെറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കു വച്ചിരുന്നു.ഇപ്പോഴും ബ്രിട്ടനിലെ എയർപോർട്ടുകൾ ഈ അവസ്ഥയിൽ നിന്ന് മോചിതമായിട്ടില്ല. ഇതിനോടകം തന്നെ നീണ്ട കാത്തിരിപ്പിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട ബാഗേജുകളും മറ്റും എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് എയർപോർട്ട് ഉദ്യോഗസ്ഥർ. മാഞ്ചസ്റ്റർ എയർപോർട്ടിലെ ഇമിഗ്രേഷൻ ഹാൾ ഏരിയ നിയന്ത്രിക്കുന്നത് യുകെ ബോർഡർ ഫോഴ്സ് ആണ്.