ലണ്ടന്‍: സമൂഹത്തില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും അതോടൊപ്പം സഹായത്തിന്റെയും സന്ദേശമുള്‍ക്കൊള്ളിച്ചുകൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന മാരത്തോണ്‍ ചാരിറ്റി ഇവന്റ് ഈ വര്‍ഷവും ക്രോയ്ഡോണിലെ ലാന്‍ഫ്രാങ്ക് അക്കാഡമി ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തി. മാരത്തോണ്‍ ചരിത്രത്തില്‍ ആദ്യമായി ആറു മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളികൂടിയായ ശ്രീ അശോക് കുമാര്‍ നേതൃത്വം നല്‍കുന്ന ഈ ചാരിറ്റി സംഘടന ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയാണ്.

ഈ കഴിഞ്ഞ ചുരുങ്ങിയ കാലയളവില്‍ 16000 പൗണ്ടില്‍ അധികം സമാഹരിക്കുകയും ആക്ഷന്‍ അഗൈനിസ്‌റ് ഹങ്ഗര്‍ പോലെയുള്ള . ചാരിറ്റി സംഘടനക്കു നല്‍കുന്നതിലൂടെ അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവശതഅനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിനും ഈ കൂട്ടായ്മ്മക്ക് കഴിഞ്ഞു. ഈ വര്‍ഷത്തെ മാരത്തോണ്‍ ഇവന്റ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ധനസമാഹരണത്തിനായിട്ടാണ് നടത്തപ്പെട്ടത് ചടങ്ങ് ഉത്ഘാടനം ചെയ്തത് ആശംസകള്‍ നേരുന്നതിനായി ക്രോയ്ഡോണിലെ മേയര്‍ Benedatta Khan, ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ റെപ്രെസെന്ററ്റീവ് ഹീയതേര്‍ കരോള്‍, ക്രോയ്‌ഡോണ്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരോടൊപ്പം ക്രോയ്‌ഡോണിലേ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്മുടെ കൂട്ടായ്മകളെ സമൂഹത്തിന്റെ വിവിധതലങ്ങളില്‍ കോര്‍ത്തിണക്കി അതായത് കലാ, കായികം, സാംസ്‌കാരികം അതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനാണ് തന്റെ ഓരോ പ്രവര്‍ത്തനവുമെന്ന് അശോക് കുമാര്‍ തന്റെ നന്ദി പ്രകാശനത്തില്‍ പറയുകയുണ്ടായി. മലയാളി കൂട്ടയ്മകള്‍ക്കൊപ്പം മറ്റുസംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായപ്പോള്‍ അശോക് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ അംഗീകാരം കൂടിയായിരുന്നു ഈ സായാഹ്നം.

പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള നന്ദി ശ്രീ അശോക് കുമാര്‍ അറിയിക്കുകയുണ്ടായി. പരിപാടിയിലൂടെ സമാഹരിച്ച തുക ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൈമാറും. അടുത്ത വര്‍ഷത്തെ മാരത്തോണ്‍ ഇവെന്റിനായുള്ള കാത്തിരിപ്പിലാണ് ക്രോയ്‌ഡോണ്‍ മലയാളികള്‍.