ല​​​ണ്ട​​​നി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ കെ​​​ന്‍റ് വ​​​ക​​​ഭേ​​​ദ​​​ത്തേ​​​ക്കാ​​​ൾ നാ​​​ൽ​​​പ്പ​​​ത് ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം തീ​​​വ്ര​​​വ്യാ​​​പ​​​ന​​​ ശേ​​​ഷി​​​യു​​​ള്ള കൊ​​​റോ​​​ണ വൈ​​​റ​​​സാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ ഡെ​​​ൽ​​​റ്റ വ​​​ക​​​ഭേ​​​ദ​​​മെ​​​ന്ന് (ബി1.617.2 ​​​വ​​​ക​​​ഭേ​​​ദം) യു​​​കെ ആ​​​രോ​​​ഗ്യ ​​​സെ​​​ക്ര​​​ട്ട​​​റി മാ​​​റ്റ് ഹാ​​​നോ​​​ക്. ഡെ​​​ൽ​​​റ്റ വ​​​ക​​​ഭേ​​​ദം മൂ​​​ലം സ​​​മീ​​​പ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​ജ്യ​​​ത്ത് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ന്ന​​​ത് ഈ ​​​മാ​​​സം 21 ന് ​​​തു​​​ട​​​ങ്ങേ​​​ണ്ടി​​​യി​​​രു​​​ന്ന അ​​​ൺ​​​ലോ​​​ക്കിം​​​ഗ് പ്ര​​​ക്രിയ​​​യെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ലോക്ക്ഡൗൺ പൂർണ്ണമായും നീക്കുന്നത് വൈകിപ്പിക്കുന്നതിന് സർക്കാർ പ്ലാൻ ബി തയ്യാറാക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മാറ്റ് ഹാൻകോക്കിന്റെ വെളിപ്പെടുത്തൽ. ഡെൽറ്റ വകഭേദം പ്രതിദിന കേസുകളിൽ വർധന ഉണ്ടാക്കിയതിനാൽ കേസുകളും ആശുപത്രി പ്രവേശനങ്ങളും കുറയ്ക്കുന്നതിന് വാക്സിൻ റോൾ ഔട്ട് കൂടുതൽ ശക്തമാക്കുന്നതിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. ഈ ആഴ്ച്ച 30 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനുകൾ ലഭ്യമാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടച്ചുപൂട്ടലിൽ നിന്ന് പുറത്തുകടന്ന് നമ്മുടെ സ്വാതന്ത്ര്യം പുനസ്ഥാപിക്കാനുള്ള മാർഗമാണ് വാക്സിനുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഡ് മാപ്പിലെ അൺലോക്ക് ദിവസമായ ജൂൺ 21 ജൂലൈ 5 ലേക്ക് നീട്ടാൻ കോവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസ് കൂടുതൽ ആളുകൾക്ക് അനുവദിക്കുന്നതിനായി സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.

ജൂൺ 14 ന് തീരുമാനമെടുക്കുന്നതിന് മുമ്പ് അടുത്ത ആഴ്ച മന്ത്രിമാർ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുമെന്ന് ഹാൻ‌കോക്ക് പറഞ്ഞു. അടുത്ത ആഴ്ചയിൽ കേസുകളുടെയും ആശുപത്രികളുടെയും വിവരങ്ങൾ മോശമായാൽ ജൂൺ 21 വൈകുമോയെന്ന ചോദ്യത്തിന് ഹാൻ‌കോക്കിന്റെ മറുപടി അതാണ് ആവശ്യമെങ്കിൽ അത് ചെയ്യാൻ തികച്ചും തയ്യാറാണെന്നായിരുന്നു.

റോഡ് മാപ്പിന്റെ നാലാം ഘട്ടം നടപ്പിലാക്കുന്ന ജൂൺ 21 ന് മുമ്പായി കണക്കുകൾ വിശദമായി പരിശോധിക്കുമെന്നും അവലോകനം നടത്തുമെന്നും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അതാണ് സർക്കാർ പിന്തുടരുന്നതെന്നും ഹാൻകോക് പറഞ്ഞു. മാസ്കും വർക്ക് ഫ്രം ഹോമും ദീർഘകാലത്തേക്ക് തുടരാനാകുമോയെന്ന ചോദ്യത്തിന് അത് തള്ളിക്കളയുന്നില്ലെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു.