ന്യൂസ് ഡെസ്ക്, മലയാളം യുകെ

അൾട്രാ പ്രോസസ്ഡ് ഫുഡ് ഉത്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായുള്ള ഒട്ടേറെ ഗവേഷണ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഫ്ലേവറുകൾ, നിറങ്ങൾ, പ്രിസർവേറ്റീവുകൾ, അഡിറ്റീവുകൾ പോലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ (ചിപ്‌സ്, കുക്കികൾ) , പഞ്ചസാര പാനീയങ്ങൾ (സോഡ , എനർജി ഡ്രിങ്കുകൾ) , ഇൻസ്റ്റൻസ് നൂഡിൽസ് , ശീതീകരിച്ച ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് (ബർഗറുകൾ, നഗ്ഗറ്റുകൾ ) , മധുരമുള്ള പ്രഭാതഭക്ഷണങ്ങൾ എന്നിവയെല്ലാം ഈ ഗണത്തിൽ പെടുന്നവയാണ് . അമിതമായ വണ്ണവും, പ്രമേഹം, ഹൃദയരോഗങ്ങൾ, ക്യാൻസർ , ദഹന പ്രശ്നങ്ങൾ തുടങ്ങിയ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് അൾട്രാ പ്രോസസ്ഡ് ഫുഡ് ഗണത്തിൽപ്പെടുന്ന ഭക്ഷണം കഴിക്കുന്നതു കൊണ്ട് ഉണ്ടാകുന്നതായാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യുകെ ഗവൺമെൻറ് അൾട്രാ പ്രോസസ്ഡ് ഭക്ഷണ വിഭാഗങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികളിൽ നിന്ന് പിന്നോട്ട് പോയതായുള്ള ഗുരുതരമായ ആരോപണങ്ങൾ ആണ് ഉയർന്ന് വന്നിരിക്കുന്നത്. പോഷകസമൃദ്ധമായ ഭക്ഷണ ഉത്പന്നങ്ങൾ കൂടുതൽ ആകർഷകമാകുന്നതിന് നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോക്കം പോയത് ലോകത്തിലെ പ്രോസസ്ഡ് ഭക്ഷണ ഉത്പാദകരുടെ ഇടപെടലുകളെ തുടർന്നാണെന്ന ഗുരുതരമായ ആരോപണം കടുത്ത രീതിയിലുള്ള രാഷ്ട്രീയ പ്രത്യാരോപണങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. ഒക്ടോബർ മുതൽ ജങ്ക് ഫുഡുകൾ പ്രമോട്ട് ചെയ്യുന്ന പരസ്യങ്ങൾ നിയന്ത്രിക്കാൻ നിയമം നിലവിൽ വന്നിരുന്നു. നിയമം പാലിക്കാൻ സഹായിക്കുന്നതിന് ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പ് ആയിരക്കണക്കിന് കടകൾ, സൂപ്പർമാർക്കറ്റുകൾ, ഓൺലൈൻ റീട്ടെയിലർമാർ, മറ്റ് ബിസിനസുകൾ എന്നിവയ്ക്ക് ഉപദേശം നൽകിയിരുന്നു.


എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണം പ്രമോട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നത് വൻ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുമായിരുന്നു. എന്നാൽ സർക്കാർ ബോധപൂർവ്വം പോഷകസമൃദ്ധമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പ്രമോഷൻ മനപ്പൂർവ്വം ഇല്ലാതാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നിൽ നെസ്‌ലെ, മൊണ്ടെലെസ്, കൊക്കകോള, മാർസ്, യൂണിലിവർ എന്നിവയുൾപ്പെടെയുള്ള കോർപ്പറേഷനുകളെ പ്രതിനിധീകരിക്കുന്ന ഫുഡ് ആൻഡ് ഡ്രിങ്ക് ഫെഡറേഷൻ ആണെന്നാണ് ആരോപണം.