ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ തൊഴിൽ ഒഴിവുകളിൽ ഗണ്യമായ കുറവ്. 2020-ലെ പാൻഡെമിക്കിൻ്റെ തുടക്കത്തിൽ കണ്ടതിന് തുല്യമായ നിലയിലുള്ള കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കെപിഎംജിയുടെയും റിക്രൂട്ട്‌മെൻ്റ് ആൻഡ് എംപ്ലോയ്‌മെൻ്റ് കോൺഫെഡറേഷൻ്റെയും (ആർഇസി) റിപ്പോർട്ട് അനുസരിച്ച് ബിസിനസുകൾ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മോശം നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇതുമൂലം, പുതിയ ജീവനക്കാരുടെ ആവശ്യം കുത്തനെ കുറഞ്ഞു. ബിസിനസുകളുടെ വളർച്ചയെ കുറിച്ച് പൂർണമായ ചിത്രം ലഭിക്കാത്തതിനാൽ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പല കമ്പനികളും ഇപ്പോൾ മടിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് ഈ മാന്ദ്യം വെല്ലുവിളി ഉയർത്തുന്നു. പുതിയ ബജറ്റ് നയങ്ങളുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന ചെലവുകളുടെ ഭാഗമായി പല ബിസിനസ്സുകളും നിയമന പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതായി കെപിഎംജിയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ജോൺ ഹോൾട്ട് പറഞ്ഞു. ഈ പ്രവണത യുകെ തൊഴിൽ വിപണിയിലെ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തെ ചൂണ്ടിക്കാട്ടുന്നു.

സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉള്ള വാഗ്ദാനങ്ങൾ ലേബർ നേതാവ് കെയർ സ്റ്റാർമർ നൽകിയിരുന്നെങ്കിലും ഒക്ടോബർ ബജറ്റിലെ ബിസിനസ്സ് നികുതിയിലെ വർദ്ധനവ് ബിസിനസ്സ് നേതാക്കളുടെ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. രാജ്യത്തെ കമ്പനികളുടെ ബിസിനസ് പ്രകടനങ്ങൾ അളക്കുന്ന ബി.ഡി.ഒയുടെ ഔട്ട്‌പുട്ട് സൂചിക,നിലവിൽ 2022 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ. “സുവർണ്ണ പാദം” എന്ന് കണക്കാക്കുന്ന ക്രിസ്മസ് സീസണു പോലും ഈ തകർച്ചയെ തടയാൻ സാധിച്ചിട്ടില്ല.