സന്തോഷം തിരതല്ലുന്ന ഈസ്റ്റ റിന്റിയും, നന്മകള്‍ നിറം ചാര്‍ത്തുന്ന വിഷുവിനെ യും പുണ്യമാസത്തില്‍ സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 22 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ shettlestone സെന്‍ പോള്‍സ് ചര്‍ച്ച് ഹാളില്‍ വിവിധ കലാപരിപാടികളോട് കൂടി ഈസ്റ്റര്‍ വിഷു സംഗമം നടത്തപ്പെടുന്നു. ഡാന്‍സ്, പാട്ട്, സ്‌കിറ്റ്, instrumental music തുടങ്ങി എല്ലാ പരിപാടികള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അസോസിയേഷന്റെ ഭാരവാഹികളുമായി താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.
സുനില്‍ കെ ബേബി 07898735973,
സണ്ണി ഡാനിയല്‍ 07951585396.
പ്രോഗ്രാം നടക്കുന്ന ഹാള്‍ അഡ്രസ്സ്.
St. Paul’s Parish church Hall
1651 Shettlestone Road.
Glasgow G32 9AR
സ്‌കോട്ട്ലന്‍ഡിലെ മലയാളി സമൂഹത്തിന്റെ നാഡീസ്പന്ദനം ആയ സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഒരുപിടി നല്ല തീരുമാനങ്ങളും ആയിട്ടാണ് 2019 വരവേല്‍ക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക വാസനകള്‍ക്ക് പ്രചോദനം നല്‍കുന്നതിനുവേണ്ടി യുക്മ നോര്‍ത്ത് ഈസ്റ്റ് റീജയണ മായി ചേര്‍ന്ന് സ്‌കോട്ട്ലന്‍ഡില്‍ ഉള്ള മുഴുവന്‍ കലാ കായിക പ്രേമികളെ യും ഉള്‍പ്പെടുത്തി യുക്മ റീജനല്‍ കലോത്സവം സംഘടിപ്പിക്കുന്നു . റീജണല്‍ തലങ്ങളില്‍ വിജയികളാകുന്നവര്‍ക് യുക്മ നാഷണല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുവാന്‍ അവസരം സൃഷ്ടിക്കുന്നു. സ്‌കോട്ട്ലന്‍ഡിലെ കലാ കായിക പ്രതിഭകളെ നാഷണല്‍ ലെവലിലേക്ക് എത്തിക്കുക എന്ന് ഒരു മഹത്തായ വെല്ലുവിളി സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഏറ്റെടുക്കുകയാണ്.
വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ ഭാവി ജീവിതത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുവാന്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
ഡ്രൈവിംഗ് രംഗത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി സേഫ്റ്റി അവയര്‍നസ് പ്രോഗ്രാമും, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കളുടെയും ജീവിത പ്രാരാബ്ദങ്ങളുടെ യും വെളിച്ചത്തില്‍ സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ ആയിട്ടുള്ള എല്ലാ കുടുംബാംഗങ്ങള്‍ക്കും മരണാനന്തര ചടങ്ങുകളുടെ പൂര്‍ണ ഉത്തരവാദിത്വവും സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഏറ്റെടുക്കുന്നു.
സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷനില്‍ പങ്കാളികളായി പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ നമുക്കും ഒന്നുചേരാം, ഒത്തുചേരാം, പുതിയ ഒരു നാളേക്കായി. ഏവര്‍ക്കും സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആശംസകള്‍.
Leave a Reply