ലണ്ടന്‍ : ഈ കഴിഞ്ഞ വിജയദശമി ദിനത്തില്‍ ലണ്ടന്‍ ഹിന്ദുഐക്യവേദി സങ്കടിപ്പിച്ച വിജയദശമി ആഘോഷങ്ങളില്‍ പങ്കെടുത്തെ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. മാസ്റ്റര്‍ അര്‍ജ്ജുന്‍ ( Basing Stoke ), മാസ്റ്റര്‍ അയാന്‍ (Peterborough), മാസ്റ്റര്‍ അതുല്‍ (Ash ford) എന്നിവരാണ് അറിവിന്റെ ലോകത്തിലേക്ക് അരിയില്‍ അദ്യാക്ഷരങ്ങള്‍ കുറിച്ചത്. അന്നേദിവസം വൈകുന്നേരം ക്രോയ്‌ഡോണില്‍ നടന്ന കലാമേളയില്‍ ലണ്ടന്‍ ഹിന്ദുഐക്യവേദിയു കലാപരിപാടികള്‍ എല്ലാവരുടെയും മനസുകവര്‍ന്നു. കേരളത്തിന്റെ തനതു കലാരൂപമായ കൈകൊട്ടിക്കളിയാണ് അരങ്ങിലെത്തിച്ചത്.

ഒക്ടോബര്‍ 28 തീയ്യതിയിലെ സത്സംഗം ദീപാവലി ആഘോഷമായിട്ടാണ് നടത്തപ്പെടുന്നത്. നവംബര്‍ മാസത്തിലെ സത്സംഗം ഏകാദശി സംഗീതോത്സവം ആയിട്ടാണ് ആഘോഷിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

Suresh Babu: 07828137478,
Subhash Sarkara: 07519135993,
Jayakumar Unnithan: 07515918523
Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU