ബാലസജീവ് കുമാര്‍

ഹോര്‍ഷം: യുക്മയിലെ ഏറ്റവും കരുത്തുറ്റ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്‍ 2019 – 21 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പരിപാടികളുമായി അരങ്ങത്ത് എത്തുകയാണ്. ആക്ടിങ് പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെയും സെക്രട്ടറി ജിജോ അരയത്തിന്റെയും ട്രെഷറര്‍ ജോഷി ആനിത്തോട്ടത്തിലിന്റെയും റീജിയണല്‍ കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളിലെ ഭരണസമിതികളില്‍ നിന്നുള്ള പ്രചോദനം ഉള്‍കൊണ്ടു കൊണ്ട് റീജിയണിലെ യുക്മ അംഗ അസോസിയേഷനുകളുടെ ഏകീകൃത പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കാനുള്ള യത്‌നത്തിലാണ്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ലാലു ആന്റണിയുടെ നേതൃത്വത്തില്‍ റീജിയന്‍ കൈവരിച്ച പ്രവര്‍ത്തന നേട്ടങ്ങള്‍ നിലനിര്‍ത്തി കൊണ്ട് പോകുന്നതിനും പുതിയ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തുന്നതിനും തെരഞ്ഞടുക്കപെട്ട റീജിയണല്‍ കമ്മറ്റി ഒന്നടങ്കം തീരുമാനിച്ചു. അപ്രകാരമാണ് ജാതി മത രാഷ്ട്രീയ ഭിന്നതകള്‍ക്കിടമില്ലാത്ത മലയാളികളുടെ ആവേശമായ കായിക പ്രാധാന്യമുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന ആശയം ഉദിച്ചത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാന്റെ നേതൃത്വത്തിലുള്ള റീജിയണല്‍ കമ്മറ്റി ഓള്‍ യുകെ 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുവാന്‍ തീരുമാനിച്ചു.

പ്രൈം കെയര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിങ് ട്രോഫിയും 1001 പൗണ്ട് കാഷ് പ്രൈസ് ഒന്നാം സമ്മാനവും ഗര്‍ഷോം ടിവി സ്‌പോണ്‍സര്‍ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും 501 പൗണ്ട് രണ്ടാം സമ്മാനവും സെമി ഫൈനലിസ്റ്റുകള്‍ക്ക് 101 പൗണ്ട് വീതം പ്രോത്സാഹന സമ്മാനവും നല്‍കുന്ന ഓള്‍ യുകെ 20 – 20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് മെയ് 27 ന് ഹോര്‍ഷാമില്‍ അരങ്ങേറുന്നത്. മലയാളികളുടെ കായിക പ്രവണതയെ ഉത്തേജിപ്പിക്കുക എന്നുള്ള ലക്ഷ്യം മുന്‍നിര്‍ത്തി ആയുള്ളതുകൊണ്ട് ഈ മത്സരത്തില്‍ മലയാളികള്‍ മാത്രമുള്ള ടീമിന് മാത്രമേ പ്രവേശനം സാധ്യമാകു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകള്‍ക്ക് മാത്രമേ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളു എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സരങ്ങള്‍ കാലത്ത് 8.30 ന് ആരംഭിക്കുമെങ്കിലും യുകെയിലെ മലയാളികള്‍ തമ്മിലുള്ള ഒരു സൗഹാര്‍ദ്ദ പോര് എന്ന നിലയ്ക് ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരേണ്ട ടീമുകളുടെ മത്സര ക്രമങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്നതാണ്. യുക്മ സൗത്ത് റീജിയന്റെ ആദ്യ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റ് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാനെയും ക്രിക്കറ്റ് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ശ്രീ അനില്‍ വര്‍ഗീസ് , സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനു ജോസ്, ലിറ്റോ കൊരുത്ത് , വരുണ്‍ ജോണ്‍, ബിബിന്‍ എബ്രഹാം എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. അതോടനുബന്ധിച്ചു നടക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനത്തിന് യുക്മ സൗത്ത് ഈസ്റ്റ് റീജിയനെ ഏറ്റവും കരുത്തുറ്റ റീജിയന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയ യുക്മ മുന്‍ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് , സൗത്ത് ഈസ്റ്റ് റീജിയണല്‍ മുന്‍ സെക്രെട്ടറി അജിത്ത് വെണ്മണി മുന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ജോമോന്‍ കുന്നേല്‍ എന്നിവരെ ആദരിക്കുന്നതാണ്.

ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും മത്സര നിയമാവലിക്കുമായി താഴെ പറയുന്നവരെ ബന്ധപെടുക.

ജോമോന്‍ ചെറിയാന്‍ 07588429567
അനില്‍ വര്‍ഗീസ് 07462157487
എഡ്വിന്‍ ജോസ് 07708933267