ജോസ്‌ന സാബു സെബാസ്റ്റ്യൻ
അമ്മയെന്ന വികാരത്തെ പലകവികളും പല ആവർത്തി പറഞ്ഞു കേട്ടിട്ടുണ്ട് .. ആ വികാരത്തിന് പകരമാവില്ലോന്നുമെങ്കിലും അച്ഛനെന്ന വികാരത്തിനുമുണ്ട് ചൂടേറെ.
നമ്മോടു പറയാതെ നാം മനസിലാക്കാതെ പോയ പലവിധ മാനസിക നൊമ്പരങ്ങളുണ്ടാമനസ്സിൽ .
അമ്മയെന്ന വികാരത്തിന് മുമ്പിൽ പലപ്പോഴും ഒളിമങ്ങിപോകുന്ന വിളക്കാണഛൻ …
അമ്മയെ കൈയടിച്ചു പുകഴ്ത്തുമ്പോഴും ഒരുചിരി എനിക്ക് സമ്മാനിച്ചിരുന്നെങ്കിൽ എന്ന് പറയാതെ പറയുന്ന കാഴ്‍ചകൾ കാണാമാകണ്ണിൽ….
എത്ര പെട്ടെന്നാണ് മകനിൽനിന്നും കാമുകനിൽനിന്നും അച്ഛനിലേക്കൊരു പറിച്ചുനടൽ
വേഗം തന്നെ ആരോ മനഃപൂർവം പതിച്ചു നൽകിയ ഗൗരവമേറ്റി നടക്കുമ്പോഴും കൗമാരകാലത്തെ പൊട്ടിച്ചിരി അസ്തമിച്ചുവെന്നറിഞ്ഞു ജീവിത നൗകമുഴുവൻ തുഴയാൻ കഷ്ടപെടുമാ കരിവാളുപ്പുകൾ കാണാമാക്കണ്ണിൽ
അച്ഛന്റെ സാമിപ്യ ശക്തി അറിയണമെങ്കിൽ നേരം ഇരുട്ടണം. സൂര്യനസ്തമിക്കും വരെയുള്ള ധൈര്യം എന്തോ അങ്ങ് അച്ഛനെത്തുവോളം ചോർന്നു പൊയ്കൊണ്ടേയിരിക്കും അത്രയ്ക്കുണ്ട് ആ അഛനെന്ന വാക്കിന്റെ പവർ . അതായിരിക്കാം അച്ഛനോടുപമിക്കാൻ സൂര്യനല്ലാതെ വേറൊരു അല്മകൃതമില്ലാത്തതീ ഭൂമിയിൽ
അമ്മയും മക്കളും മാത്രമുള്ളൊരു വീട്ടിലേക്ക് അച്ഛൻ കടന്നുവരുമ്പോൾ കിട്ടുന്ന ആശ്വാസം അത് പറഞ്ഞറിയിക്കാൻ പറ്റുന്ന ഒന്നല്ല അച്ഛന്റെ വരവ് അത് ഏതൊരാവസ്ഥയിലായിക്കോട്ടെ ….നേരം വൈകുംതോറും അച്ഛന്റെ അഭാവം നമ്മിൽ ഉണ്ടാക്കുന്ന എന്തോ ഒരു ആളൽ അത് മാറ്റാൻ അച്ഛനെന്ന കഥാപാത്രത്തിനോളമൊക്കില്ലാരുമേ ..
ആദ്യമായഛന്റെ നെഞ്ചിലെ ചൂടേറ്റതു മുതലുള്ള ഒരു സുരക്ഷിതത്വം മറ്റെവിടേയും അനുഭവിച്ചിട്ടില്ലിതുവരെ
അച്ഛന്റെ മടിക്കെട്ടിലെ നെയ്യപ്പത്തിനും ഉണ്ണിയപ്പത്തിനുമൊക്കെ എന്തോ ഒരു മാസ്മരിക രുചിയാണ് .
കണ്ണുരുട്ടുമ്പോഴും അച്ഛൻ നൽകുമാ സ്നേഹം കരുതൽ സുരക്ഷിതത്വമെല്ലാമുൾക്കൊള്ളുന്ന
ഉള്ളിലലിവിന്റെ അക്ഷയപാത്രം കാട്ടിത്തന്നില്ലാരുമിന്നേവരെ
സ്വയം ഉരുകുമ്പോഴും തന്നെ ആശ്രയിക്കുന്നവരെ മുഴുവൻ താങ്ങിനിർത്തുമാ മനസിലെ ആളലറിയിക്കാതെ വിങ്ങലുകൾ ഒതുക്കി ഒരു അരയാലുപോലെ തണലേകുന്നതറിയാൻ വൈകിടല്ലേ
അമ്മയില്ലാവീട്ടിലെ അച്ഛന്റെ ദയനീയ അവസ്ഥ വർണിച്ചീടുവാൻ വാക്കുകളിനീയും കടമെടുക്കണം
അമ്മയില്ലാവീടൊരു ഭീകരമാണെങ്കിൽ അച്ഛനില്ലാവീടൊരു അതിഭീകരം കാണാതെ പോകല്ലാരുമാ മെഴുതിരിനാളത്തെ …കെടുത്തരുതേ …..തെളിയില്ലിതുപോൽ മറ്റാരും….
Leave a Reply