യുകെയിൽ ആശങ്ക പരത്തി നോറോവൈറസ് വ്യാപനം. ഇതുവരെ 154 പേരിൽ രോഗം റിപ്പോർട്ട്​ ചെയ്​തതായാണ്​ കണക്കുകൾ. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ്​ രാജ്യത്തെ ആശങ്കയിലാക്കുന്നു. അടുത്തിടെ വൈറസ്​ ബാധ വർധിച്ചതാണ്​ ആശങ്ക ഉയർത്തുന്നത്​. കോവിഡിന്​ സമാനമായ നിയ​​ന്ത്രണങ്ങൾ വഴിയേ ഇതിനെയും പ്രതിരോധിക്കാനാവൂ എന്ന്​ വിദഗ്​ധർ പറയുന്നു.

ഇംഗ്ലണ്ടിൽ അഞ്ചാഴ്ചക്കിടെയാണ്​ ഇത്രപേരിൽ വൈറസ്​ കണ്ടെത്തിയത്​. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ്​ ഇത്രയും ഉയർന്ന കണക്കുകൾ. ഛർദിയും വയറിളക്കവുമാണ്​ പ്രധാനമായും നോറവൈറസ്​ ലക്ഷണങ്ങൾ. വയറിനും കുടലിനും മറ്റു പ്രശ്​നങ്ങളും ഇതുണ്ടാക്കും. പനി, ത​ലവേദന, ശരീര വേദന എന്നിവയും ലക്ഷണങ്ങളായി കാണാം.

വൈറസ്​ വാഹകർക്ക്​ ശതകോടിക്കണക്കിന്​ വൈറസുകളെ മറ്റുള്ളവരിലേക്ക്​ പകരാനാകും. വൈറസ്​ സ്വീകരിച്ച്​ 48 മണിക്കൂറിനുള്ളിൽ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത്​ നിലനിൽക്കുകയും ചെയ്യും. ശരീരം സ്വയം ഇവക്കെതിരെ പ്രതിരോധ​േശഷി ആർജിക്കാമെങ്കിലും എത്രനാൾ ഇത്​ നിലനിൽക്കുമെന്ന്​ സ്​ഥിരീകരിക്കാനായിട്ടില്ല.

എന്നാൽ മൂന്നാം തരംഗ ഭീഷണികൾ തുടരുന്നതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ബ്രിട്ടൻ. ഒരു വർഷമായി തുടരുന്ന കടുത്ത നിയന്ത്രണങ്ങൾക്കാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്ത്യം കുറിച്ചത്. നിയന്ത്രണങ്ങൾ അവസാനിപ്പിച്ചെങ്കിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിനൊപ്പം മാസ്ക്, സാമൂഹിക അകലം എന്നീ കൊവിഡ് പ്രോട്ടോക്കോളുകൾ ഇനി പാലിക്കേണ്ടതില്ല. ഇതോടെ രാജ്യത്ത് ഇതുവരെ അടഞ്ഞ് കിടന്ന വ്യാപര സ്ഥാപനങ്ങളടക്കമുള്ള തുറന്ന് പ്രവർത്തിക്കും. കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക മേഖല തകർന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

“നിയന്ത്രണങ്ങളില്ലാതെ പൊതുപരിപാടികൾ നടത്താവുന്നതാണ്. മാസ്ക് ധരിക്കണമെന്ന നിർദേശം അധികൃതരിൽ നിന്ന് ഇനിയുണ്ടാകില്ല. ഇത് ശരയായ ഘട്ടമാണ്. സർക്കാർ ഇപ്പോൾ ഇങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ എന്ന് മുതൽ ഇളവുകൾ ഉണ്ടാകുമെന്ന ചോദ്യം ജനങ്ങളുടെ ഭാഗത്ത് നിന്നുമുയരും. വൈറസ് വ്യാപനം ആശയങ്കപ്പെടുത്തുന്നതാണെന്ന് എല്ലാവരും ഓർക്കണം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവിടരുത്” പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച ചിത്രീകരിച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ബോറിസ് ജോൺസൻ്റെ പ്രസ്താവന.

പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നിയന്ത്രണങ്ങൾ പിൻവലിച്ച് രാജ്യം തുറന്ന് കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇളവുകൾ നൽകിയതിനെതിരെ ഒരു വിഭാഗമാളുകൾ രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച 48,161 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ വാക്സിനേഷൻ നൽകിയവരുടെ കണക്കുകൾ നിരത്തിയാണ് എതിർവാദങ്ങളെ സർക്കാർ പ്രതിരോധിക്കുന്നത്. പ്രായപൂർത്തിയായവരിൽ 67.8% രണ്ടു ഡോസും വാക്സിനും 87.8% ഒരു ഡോസും വാകിസിൻ സ്വീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ശക്തമാകില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ട്.

കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിലായ വ്യക്തിക്ക് ഐസലേഷൻ വേണ്ട. 7 ദിവസത്തേക്ക് എല്ലാ ദിവസവും രാവിലെ കോവിഡ് ടെസ്റ്റ് നടത്തണം. ടെസ്റ്റ് നെഗറ്റീവ് ആവുകയും കോവിഡ് ലക്ഷണങ്ങളില്ലാതിരിക്കുകയുമാണെങ്കിൽ പുറത്തുപോവുകയും ആളുകളുമായി ഇടപെഴകുകയും ജോലി ചെയ്യുകയുമാവാം. തിരഞ്ഞെടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രമാണു നിലവിൽ പൈലറ്റ് പദ്ധതിയിൽ പങ്കാളികളാക്കിയിരിക്കുന്നത്.