ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മൂലം ഉല്പാദന രംഗത്തുണ്ടായ പ്രതിസന്ധിയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ താരതമ്യങ്ങളില്ലാത്ത വിലവർദ്ധനവ് മൂലവും യുകെ മലയാളികളുടെ ജീവിതം ദുരിതപൂർണ്ണമാവുകയാണ് . പലരുടെയും കുടുംബ ബഡ്ജറ്റ് താളം തെറ്റാൻ കാരണമായിരിക്കുകയാണ് സമീപകാലത്ത് പ്രത്യേകിച്ച് ക്രിസ്തുമസ് കാലത്ത് ഉണ്ടായ അഭൂതപൂർവമായ വിലവർദ്ധനവ്. ഇതിനു പുറമേ കോവിഡ് കാലത്തെ ലോക് ഡൗൺ കാരണം നിരവധി മലയാളികളുടെ ജോലി നഷ്ടമായത് ദുരിതം ഇരട്ടിപ്പിച്ചിട്ടുണ്ട്.
പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവും, കോവിഡ് മൂലമുള്ള ഉൽപാദന നഷ്ടവും മൂലമുള്ള വിലവർധനവ് ഒരു ആഗോള പ്രതിഭാസമാണെങ്കിലും മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന ജനങ്ങളെ ഇത് യുകെ ജനതയുടെ അത്രയും ബാധിച്ചിട്ടില്ല. ഭൂരിഭാഗം ഉപഭോഗ വസ്തുക്കൾക്കായും ബ്രിട്ടൻ പുറംരാജ്യങ്ങളെ ആശ്രയിക്കുന്നതാണ് ഇതിനൊരു പ്രധാന കാരണം. വർഷംതോറും നാട്ടിൽ പോകുന്നതും , നാട്ടിലുള്ള മാതാപിതാക്കളുടെ സംരക്ഷണവും എല്ലാം ജീവിത ചിലവ് കഴിഞ്ഞുള്ള നീക്കിയിരിപ്പു കൊണ്ടായിരുന്നു യുകെ മലയാളികൾ നടത്തിയിരുന്നത്. ജീവിത ചിലവിലുണ്ടായ അഭൂതപൂർവമായ വർദ്ധനവ് ഇതിനെയെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Leave a Reply