ബെന്നി അഗസ്റ്റിൻ
വത്തിക്കാൻ: പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ വിശ്വാസികളെയും തീർത്ഥാടകരെയും സാക്ഷിയാക്കി ലിയോ പതിനാലാമൻ മാർപ്പാപ്പ വാഴിക്കപ്പെട്ടു. ചടങ്ങു നടന്ന സെൻറ് പീറ്റേഴ്‌സ് ബസലിക്ക അംഗനത്തിനു അഞ്ചു കിലോമീറ്ററോളം ദൂരെവരെ ഗതാഗതം നിയത്രിച്ചിരുന്നു. വളരെ ദൂരം നടന്നാണ് ആളുകൾ തിരുകർമ്മങ്ങൾക്കെത്തിയത്. ഇറ്റാലിയൻ സമയം പത്തിന് തിരുകർമ്മങ്ങൾ ആരംഭിച്ചു. അതിനുമുമ്പ് പാപ്പാ മൊബൈലിൽ വത്തിക്കാൻ ചതുരത്തിലെത്തി മാർപ്പാപ്പ വിശ്വാസികളെ ആശീർവദിച്ചു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ലിയോ മാർപാപ്പ പതിനാലാമൻ പാപ്പാ മൊബൈൽ ഉപയോഗിച്ചത്. വേദിയുടെ ഇരുവശങ്ങളിലായി വിശിഷ്ടാതിഥികളും കാർമ്മികരും സന്നിഹിതരായിരുന്നു. ദിവ്യബലിക്ക് ശേഷം പാപ്പയെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ സുവിശേഷപ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പയെക്കുറിച്ചു പരാമർശിച്ചപ്പോഴെല്ലാം വലിയ കൈയ്യടി ഉയർന്നു.
Leave a Reply