ലണ്ടന്‍ : രാവും പകലും കഷ്ടപ്പെട്ടിട്ടും മിനിമം വേതനം പോലും ലഭിക്കാത്തത്തിന്റെ പേരില്‍ സമരം ചെയ്യുന്ന, കേരളത്തിലെ എല്ലാ പാര്‍ട്ടികളാലും തഴയപ്പെട്ട പാവപ്പെട്ട നഴ്‌സുമാര്‍ക്ക് സഹായവുമായി ബ്രിട്ടണിലെ ആം ആദ്മി പ്രവര്‍ത്തകര്‍. ലക്ഷങ്ങള്‍ ചിലവാക്കി പഠിച്ചിറങ്ങുന്ന പാവപ്പെട്ട നഴ്‌സുമാരെ പറ്റിച്ച് കോടീശ്വരന്മാരാകുന്ന ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കി , ഒരു രൂപ പോലും കമ്മീഷന്‍ വാങ്ങാതെ യുകെയില്‍ ജോലി നേടാന്‍ സഹായിക്കുന്ന കെജരിവാള്‍ മോഡല്‍ പദ്ധതിയാണ് യുകെയിലെ ആം ആദ്മി കൂട്ടായ്മ തയ്യാറാക്കിയിരിക്കുന്നത് .
വിദ്യാര്‍ത്ഥികളില്‍ നിന്ന് യാതൊരുവിധ ഈടും വാങ്ങാതെ പഠനത്തിനായി ലക്ഷങ്ങള്‍ ലോണ്‍ നല്‍കിയും , അവരുടെ ജോലി ഉറപ്പ് നല്കികൊണ്ടും ഡെല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ നടപ്പിലാക്കിയ ജനോപകാരപ്രദമായ പദ്ധതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഇങ്ങനെ ഒരു പദ്ധതിക്ക് ബ്രിട്ടണിലെ ആം ആദ്മി പ്രവര്‍ത്തകര്‍ തയ്യാറായത്.
നഴ്സിങ് ക്ഷാമം രൂക്ഷമായ ബ്രിട്ടണിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ ഒഴിവുകള്‍ നികത്താന്‍ വളരെയധികം നഴ്‌സുമാരെയെണ് ബ്രിട്ടന് ആവശ്യമുള്ളത്. ഇത് തിരിച്ചറിഞ്ഞ് കേരളത്തിലെ മലയാളി നഴ്‌സുമാരെ സഹായിക്കുവാനുള്ള പദ്ധതിയാണ് യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ തയ്യാറാക്കിയിരിക്കുന്നത് . മതിയായ യോഗ്യതകളോടെ അപേക്ഷിക്കുന്ന മലയാളി നഴ്‌സുമാരെ യുകെയിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുത്തി, അവരിലൂടെ നേരിട്ട് ഇന്റര്‍വ്യൂകള്‍ നടത്തി യാത്രാ ചെലവുകള്‍ ഉള്‍പ്പെടെ നല്‍കി യുകെയിലെ വിവിധ ഹോസ്പിറ്റലുകളില്‍ എത്തിക്കുവാനാണ് അവര്‍ തുടക്കമിട്ടിരിക്കുന്നത് .
യുകെയിലെ ആരോഗ്യവകുപ്പ് നേരിട്ട് നടത്തുന്നതുകൊണ്ട് പൂര്‍ണ്ണമായും സുതാര്യമായ ഒരു റിക്രൂട്ട്‌മെന്റ് ആയിരിക്കും നടക്കുക . അതോടൊപ്പം ഇടനിലക്കാര്‍ നടത്തുന്ന സാമ്പത്തിക തട്ടിപ്പും ഇല്ലാതാകും .യുകെയിലെ വിവിധ ആശുപത്രികളിലേയ്ക്കായി 1500 ഓളം നഴ്‌സുമാരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയിലാണ് എന്‍എച്ച്എസ് ട്രസ്റ്റ് . ഐഇഎല്‍ടിഎസ് പരീക്ഷയില്‍ എല്ലാ മോഡ്യൂളിലും 7.0 ഉള്ളവര്‍ക്കുംഅതല്ലെങ്കില്‍ ഒഇറ്റി എന്ന പരീക്ഷയില്‍ നാല് വിഷയത്തില്‍ ബി ഗ്രേഡ് നേടിയ നഴ്‌സുമാര്‍ക്കും എന്‍ എച്ച് എസ് വഴി നിയമനം നേടി നല്‍കാനാണ് യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് .
ഐഇഎല്‍ടിഎസ് പരീക്ഷയില്‍ ഏതെങ്കിലും ഒരു മോഡ്യൂളില്‍ 6.5 ഉം ബാക്കിയുള്ള മൂന്നു മോഡ്യൂളുകളില്‍ 7.0 സ്‌കോര്‍ ലഭിച്ചവര്‍ക്കും ഇപ്പോള്‍ അവസരം ലഭിക്കുന്നതാണ്. ഒ ഇ ടി പാസ്സായവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലും ഒരു മോഡ്യൂളില്‍ C+ ഉം ബാക്കി മോഡ്യൂളുകളില്‍ B യും ഉള്ളവര്‍ക്കും ഒ ഇ ടിക്ക് അപേക്ഷിക്കാം. ഇവര്‍ക്കും ഇപ്പോള്‍ ആപ്ലിക്കേഷന്‍ കൊടുക്കാവുന്നതാണ്. അപേക്ഷ ലഭിച്ചാലുടന്‍ തന്നെ ഇന്റര്‍വ്യൂവിനുള്ള തീയതി നല്‍കുകയും, ഓഫര്‍ ലെറ്റര്‍ നല്‍കിയതിനുശേഷം അടുത്ത ഐഇഎല്‍ടിഎസ് പരീക്ഷ എഴുതുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഇവര്‍ ഐഇഎല്‍ടിഎസ് പാസ്സാവുകയാണെങ്കില്‍ അവര്‍ക്ക് എന്‍ എച്ച് എസ് വഴി വിസ വാങ്ങി നല്‍കികൊണ്ട് യുകെയിലേയ്ക്ക് കൊണ്ടുവരാനുള്ള എല്ലാ സഹായങ്ങളും ചെയ്യാനാണ് യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.
ആരോഗ്യവകുപ്പിന്റെ ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും അടക്കം എല്ലാം സൗജന്യമാണ്. വിസ ഫീസ് , ഇമ്മിഗ്രേഷന്‍ സര്‍ചാര്‍ജ്ജ് , ഫ്‌ളൈറ്റ് ടിക്കറ്റ്‌സ് എന്നിവ സൗജന്യമായി നല്‍കാമെന്ന് എന്‍എച്ച്എസ് സമ്മതിച്ചിട്ടുണ്ട്. കൂടാതെ നിയമനം ലഭിച്ച് യുകെയിലെത്തുന്നവര്‍ക്ക് ഫ്രീ എയര്‍പോര്‍ട്ട് പിക്ക് അപ്പും നല്‍കുന്നതാണ്. മാത്രമല്ല മൂന്നു മാസം സൗജന്യമായി എന്‍എച്ച്എസ് ആശുപത്രികള്‍ തന്നെ താമസവും ഒരുക്കും. നിയമനം ലഭിച്ചവര്‍ നിര്‍ബന്ധമായും പാസാകേണ്ട കമ്പ്യൂട്ടര്‍ ടെസ്റ്റിനും തുടര്‍ന്ന് യുകെയില്‍ ചെന്ന് എഴുതേണ്ട ഒഎസ്സിഇ എക്‌സാമിനുമുള്ള ഫീസ് നല്‍കുകയും സൗജന്യമായ പരിശീലനം നല്‍കുകയും ചെയ്യും.
സെലക്ഷന്‍ ലഭിക്കുന്ന എല്ലാവര്‍ക്കും ട്രസ്റ്റ് ഉടന്‍ തന്നെ ഓഫര്‍ ലെറ്റര്‍ നല്‍കും. സിബിടി പരീക്ഷ എഴുതാനും എന്‍എംസി രജിസ്ട്രേഷന്‍ ലഭിക്കാനുമുള്ള പരിശീലനവും സഹായവും ഇവര്‍ തന്നെ തുടര്‍ന്നു നല്‍കും. ഇതു പൂര്‍ത്തിയായാല്‍ മൂന്നു വര്‍ഷത്തെ ടിയര്‍ 2 വിസയാണ് നല്‍കുന്നത്. മൂന്നു കൊല്ലത്തിന് ശേഷം വിസ വീണ്ടും മൂന്നു വര്‍ഷം കൂടി നേരിട്ടു നല്‍കും. നഴ്സിങ് തസ്തിക ഷോട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്ളതിനാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിനും അപേക്ഷിക്കാം . കുടുംബത്തെ കൊണ്ടുപോകാനും അവര്‍ക്ക് ഫുള്‍ ടൈം ജോലി ചെയ്യാനും നിയമം അനുശാസിക്കുന്നുണ്ട്.
അപേക്ഷ നല്‍കാന്‍ താത്പര്യമുള്ളവര്‍ നിങ്ങളുടെ സിവിയും , ഐഇഎല്‍ടിഎസ് സ്‌കോറും സ്‌കൈപ്പ് ഐഡിയും [email protected]എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുക. ഇമെയില്‍ ലഭിച്ചു കഴിഞ്ഞാല്‍ യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ അവരുമായി ബന്ധപ്പെട്ട് വേണ്ടി എല്ലാ സഹായങ്ങളും നല്‍കുന്നതായിരിക്കും .
അതോടൊപ്പം ഈ മാസം 28 ന് ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളത്തിലെ മൊത്തം നഴ്‌സുമാരുടെയും സഹായം ഉറപ്പാക്കികൊണ്ട് ആം ആദ്മി പാര്‍ട്ടിയുടെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിയായ രാജീവ് പള്ളത്തിനെ വിജയിപ്പിച്ച് കേരള നിയമസഭയില്‍ എത്തിക്കുവാനുള്ള പരിശ്രമത്തിലാണ് യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ . ചെങ്ങന്നൂരിലെ നഴ്‌സുമാരുടെയും കുടുംബാംഗങ്ങളുടെയും വോട്ടു കൊണ്ട് തന്നെ രാജീവ് പള്ളത്തിനെ വിജയിപ്പിച്ച് കേരളത്തിലും , വിദേശത്തും നഴ്‌സുമാര്‍ അഭുമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനുള്ള ശ്രമത്തിലാണ് അവര്‍ .
യുകെയിലുള്ള നൂറുകണക്കിന് നഴ്‌സുമാരാണ് രാജീവ് പള്ളത്തിനെ വിജയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ചെങ്ങന്നൂരിലുള്ള വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് . സാമ്പത്തിക സഹായം നല്‍കിയും , ടെലിഫോണ്‍ ക്യാമ്പെയിനിംഗ് നടത്തിയും വന്‍ പ്രചാരണമാണ് രാജീവ് പള്ളത്തിന് വേണ്ടി അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വാക്കും പ്രവര്‍ത്തിയും ഒരേപോലെ നടപ്പിലാക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തിലും ഒരു എം എല്‍ എയെ ഉണ്ടാക്കിയെടുക്കുവാനുള്ള കഠിന പ്രശ്രമമാണ് യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ നടത്തുന്നത്.
Leave a Reply