ബ്രിട്ടനിൽ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയും ജെറമി കോർബിന്‍റെ ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. പ്രാദേശിക സമയം രാവിലെ 7 മണി മുതൽ രാത്രി പത്ത് മണിവരെയാണ് വോട്ടെടുപ്പ്.

ബ്രക്സിറ്റ് നടപ്പാക്കുന്നതിലെ പരാജയം ബ്രിട്ടനെ എത്തിച്ചത് നാലര വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക്. ഒക്ടോബർ 31ന്‌ ബ്രക്സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രി ബോറിസ്‌ജോൺസന്റെ നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ്‌വീണ്ടും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. ബ്രെക്‌സിറ്റ്‌ കരാറിന്‌ പാർലമെന്റിന്റെ അംഗീകാരം വാങ്ങുന്നതിൽ പരാജയപ്പെട്ട തെരേസ മേ കഴിഞ്ഞ ജൂലൈയിലാണ് രാജി വെച്ചത്.

ക​ൺ​സ​ർ​വേ​റ്റീ​വ്​ പാ​ർ​ട്ടി വി​ജ​യി​ച്ചാ​ൽ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി അടുത്ത മാസം 31നകം ബ്രക്സിറ്റ് നടപ്പാക്കുമെന്ന് ബോറിസ് ജോൺസൺ പറയുമ്പോൾ, ബ്രക്സിറ്റിൽ വീണ്ടും ഹിത പരിശോധന നടത്താമെന്നാണ് ലേബർ പാർട്ടിയുടെ വാഗ്ദാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

650 അം​ഗ ജ​ന​സ​ഭ​യി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. കേ​വ​ല ഭൂരിപക്ഷമായ ​320 സീറ്റ് നേടിയാൽ മാത്രമേ ജോൺസണ് അധികാരത്തിലെത്താനാകാവൂ. അല്ലെങ്കിൽ മറ്റ്‌ കക്ഷികളുടെ പിന്തുണയോടെ ജെറമി കോർബിന്‌ സർക്കാരുണ്ടാക്കാൻ അവസരമുണ്ടായേക്കും. കുടിയേറ്റ വിരുദ്ധ വികാരം ഉണർത്തിക്കൊണ്ടായിരുന്നു ജോൺസന്റെ പ്രധാന പ്രചരണം. എന്നാൽ സർവ്വേ ഫലങ്ങൾ പലതും എതിരായത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ബോറിസ് ജോൺസൺ തന്നെ വ്യക്തമാക്കിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രപിന്റെ ഇടപെടലും റഷ്യ കൺസർവേറ്റിവ് പാർട്ടിക്കായി പണമിറക്കിയെന്ന ആരോപണവും പ്രചരണ സമയത്ത് വിവാദമായിരുന്നു. ആരായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്നത് ബ്രക്സിറ്റിന്റെ ഭാവിയിലും നിർണായകമാവും.