ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ് വ്യാപനവും മരണനിരക്കും കുറയുന്നതിൻെറ ആശ്വാസത്തിലാണ് രാജ്യം. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മൂലമുള്ള മരണനിരക്ക് 100 -ൽ താഴെയാണെന്നത് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ യുകെയിൽ 65 പേരാണ് കോവിഡ് -19 മൂലം മരണമടഞ്ഞത്. ഞായറാഴ്ച മരണനിരക്ക് 82 ആയിരുന്നു. 79 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ ഒക്ടോബർ 9 -ന് ശേഷം ആദ്യമായാണ് മരണ നിരക്ക് കുറയുന്നത് രോഗവ്യാപന തീവ്രത കുറഞ്ഞതിൻെറ സൂചനയായി വിലയിരുത്തപ്പെടുന്നു. ഇന്നലെ 4712 പേർക്കാണ് പുതിയതായി കോവിഡ് ബാധിച്ചത്. ഞായറാഴ്ച കോവിഡ് ബാധിതരുടെ എണ്ണം 5177 ആയിരുന്നു . അതേസമയം രാജ്യത്ത് ഇതുവരെ 22377255 പേർ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ വളരെ നാളുകൾക്ക് ശേഷം യുകെയിലെ വിദ്യാർത്ഥികൾ അധ്യയനത്തിനായി തങ്ങളുടെ സ്കൂളുകളിലേയ്ക്ക് തിരിച്ചെത്തി. വിദ്യാർഥികൾ സ്കൂളുകളിൽ തിരിച്ചെത്തുന്നത് രാജ്യത്തെ സംബന്ധിച്ച് വളരെ സന്തോഷത്തിൻെറ ദിനമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിശേഷിപ്പിച്ചത് . എന്നാൽ ഇത് രോഗവ്യാപനതോത് ഉയരാൻ കാരണമായേക്കാം എന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. നിയമങ്ങൾ പാലിക്കുന്നത് മുമ്പത്തേക്കാളും പ്രധാനമാണെന്നത് ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നത് മുന്നറിയിപ്പായി രാജ്യം കാണണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.