ഹൈന്ദവ സമൂഹത്തിന്റെ ആദ്ധ്യാത്മികം, വിദ്യാഭ്യാസം സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നീ അഞ്ചു പ്രധാന മേഖലകളുടെ ഉന്നമനത്തിനായി ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ച് കേരളത്തിന്റെ ആത്മീയ തേജസ്സും ശബരിമല കര്‍മ്മ സമിതി അധ്യക്ഷനും സര്‍വോപരി കോഴിക്കോട് കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി യുകെ സന്ദര്‍ശനം നടത്തുന്നു. യുകെയിലെ മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും പരസ്പര സഹകരണത്തോടെ ഒന്നിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന നിരവധി പൊതു, സ്വകാര്യ പരിപാടികളില്‍ സ്വാമി ചിദാനന്ദപുരി പങ്കെടുക്കും.

സത്യമേവ ജയതേ എന്ന വിശ്വവിഖ്യാത നാമം ആണ് ഏകദേശം രണ്ടാഴ്ചയോളം നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തിന് സദ്ഗമയ ഫൗണ്ടേഷന്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെയും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഉള്ള ഹൈന്ദവ നേതാക്കളെ യുകെയിലേക്ക് സ്വാഗതം ചെയ്ത് വിവിധ പൊതു പരിപാടികളിലൂടെ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്താനും ഹൈന്ദവ സംഘടനകള്‍ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാനും അതിലൂടെ മുഴുവന്‍ ഹൈന്ദവ സമൂഹത്തിനും നന്മ ഉണ്ടാക്കുവാനും ഉദ്ദേശിച്ചാണ് സദ്ഗമയ ഫൗണ്ടേഷന്‍ ‘സത്യമേവ ജയതേ’ എന്ന പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. യുകെയിലെ ഹൈന്ദവ കുടിയേറ്റ ചരിത്രത്തില്‍ ഇതുവരെ ഇത്രയും വിപുലമായ ഇതുപോലൊരു പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടില്ല. ഹൈന്ദവ സമൂഹത്തിലും സംഘടനകള്‍ തമ്മിലും ഒരിക്കലും ഐക്യപെടില്ല എന്നും സ്ഥിരമായി സ്പര്‍ദ്ധ ആണ് എന്നും പറഞ്ഞ് പരത്തുന്ന ചില തല്‍പര കക്ഷികള്‍ക്ക് ഉള്ള ശക്തമായ സന്ദേശം ആണ് ഒത്തൊരുമയോടെ ഈ പരിപാടികള്‍ നടത്തുന്ന ഹൈന്ദവ സംഘടനകള്‍ കൊടുക്കുന്നത്. പങ്കെടുക്കുന്ന അഥവാ പ്രാദേശിക സമാജങ്ങള്‍ക്ക് ഒരുതരത്തിലും ഉള്ള സാമ്പത്തിക ഭാരവും വരാതെയാണ് സദ്ഗമയ ഫൗണ്ടേഷന്‍ പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

പരിപാടികളുടെ നടത്തിപ്പ് പ്രാദേശിക കൂട്ടായ്മകളും ഹിന്ദു സമാജങ്ങളും ഒന്നിച്ച് നിര്‍വഹിക്കുമ്പോള്‍ അതിനുള്ള എല്ലാ ചിലവുകളും വഹിക്കുന്നത് സദ്ഗമയ ഫൗണ്ടേഷന്‍ ആണ്. ഈ വര്‍ഷത്തെ ജനങ്ങളുടെ അഭിപ്രായവും പങ്കെടുക്കുന്ന കൂട്ടായ്മകളുടെ സമീപനവും കണക്കില്‍ എടുത്ത് വരുന്ന എല്ലാ വര്‍ഷങ്ങളിലും പതിവായി ‘സത്യമേവ ജയതേ’ നടത്തുവാന്‍ സദ്ഗമയ ഫൗണ്ടേഷന് പദ്ധതി ഉണ്ട്. ജൂണ്‍ അഞ്ചാം തിയ്യതി ലണ്ടനില്‍ എത്തിച്ചേരുന്ന സ്വാമി ചിദാനന്ദപുരി ആറാം തിയ്യതി മുതല്‍ പതിനാറാം തിയ്യതി വരെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പൊതു സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കും. മധ്യ ഇംഗ്ലണ്ടിലെ ബര്‍മിംഗാമില്‍ ബര്‍മിംഗ്ഹാം, ഡാര്‍ബി, കോവെന്ററി, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ്, നോര്‍ത്താംപ്ടണ്‍, തുടങ്ങി ചെറുതും വലുതുമായ പതിനെട്ടോളം ഹൈന്ദവ കൂട്ടായ്മകള്‍ കൂടി നടത്തുന്ന ഹിന്ദു മഹാ സമ്മേളനം, ലണ്ടനിലെ ക്രോയ്ദനില്‍, സദ്ഗമയ ഫൗണ്ടേഷനും , ക്രോയ്ഡണ്‍ ഹിന്ദു സമാജവും സൗയുക്തമായി ആതിഥ്യം ആരുള്ളുന്ന ഹിന്ദു ധര്‍മ്മ പരിഷത്തില്‍ വിവിധങ്ങളായ പത്തോളം ഹൈന്ദവ കൂട്ടായ്മകള്‍ പങ്കെടുക്കും.

ഇത് കൂടാതെ വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ സദ്ഗമയ ഫൗണ്ടേഷന്‍ നേരിട്ട് നടത്തുന്ന ഹൈന്ദവ സംഘടന നേതാക്കളുടെ പ്രതിനിധി സമ്മേളനം, സനാതന ഹിന്ദു ക്ഷേത്രത്തിലെ ഔദ്യോഗിക സന്ദര്‍ശനം എന്നിവ കൂടാതെ സട്ടനില്‍ ഭഗവദ് ഗീതയുടെ നാലാം അധ്യായത്തെ അധികരിച്ചുള്ള പ്രഭാഷണം,ഈസ്റ്റ് ഹാമില്‍ ‘സനാതനം’ എന്നീ പൊതു പരിപാടികള്‍ നടക്കും. പ്രവര്‍ത്തന നിരതരായ ഹൈന്ദവ കൂട്ടായ്മകളുടെ സഹകരണത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പൊതു പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സദ്ഗമയ ഫൌണ്ടേഷന്‍. പൊതു പരിപാടികള്‍ കൂടാതെ മറ്റ് പല സ്ഥലങ്ങളിലും പ്രാദേശിക കൂട്ടായ്മകള്‍ കുടുംബ യോഗങ്ങള്‍, അധ്യാത്മിക ക്ലാസുകള്‍ തുടങ്ങി നിരവധി സ്വകാര്യ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

പരിപാടികളുടെയും സ്വാമി ചിദാനന്ദപുരിയുടെയും സുരക്ഷ മുന്‍നിര്‍ത്തി പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവരും സൗജന്യമായി അതത് പരിപാടികള്‍ക്ക് പ്രത്യേകം രജിസ്റ്റര്‍ ചെയ്തു ടിക്കറ്റ് എടുക്കേണ്ടതാണ്. ഒരാള്‍ക്ക് അഞ്ച് ടിക്കറ്റ് വരെ എടുക്കാനുള്ള സൗകര്യം ആണ് ഇപ്പോള്‍ ലഭ്യമാകുന്നത്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകള്‍ എത്രയും വേഗം ബുക്ക് ചെയ്തു യുകെയില്‍ ആദ്യമായി ഇത്രയും വിപുലമായി നടത്തുന്ന ഹൈന്ദവ മുന്നേറ്റത്തിന്റ ഭാഗമാകണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനോടകം വേദികള്‍ ലഭ്യമായ പരിപാടികളുടെ രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്കുകള്‍ താഴെ.

സത്യമേവ ജയതേ പരിപാടിയുമായി ബന്ധപ്പെട്ട് പൊതുവായ വിവരങ്ങള്‍ അറിയണം എന്നുള്ളവര്‍ താഴെ കാണുന്ന ഇമെയില്‍ അല്ലെങ്കില്‍ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

[email protected]
[email protected]
07932635935, 07414004646, 07846145510, 07894878196

ഹിന്ദു മഹാ സമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക
07730452417, 07958192565

ഹിന്ദു ധര്‍മ്മ പരിഷത് സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക
07979352084, 07932635935
Register for Houses of Parliament
https://www.eventbrite.co.uk/e/bagavad-gita-houses-of-parliament-tickets-59432409938
Register for Bagavad Gita @ Sutton
https://www.eventbrite.co.uk/e/bagavad-gita-sutton-the-njana-yoga-tickets-59402074203
Register for The Great Hindu Conclave (Hindu Maha Sammelanam)
https://www.eventbrite.co.uk/e/the-great-hindu-conclave–tickets-59433335707
Register for Sanathanam – Essence of Bagavad Gita
https://www.eventbrite.co.uk/e/essence-of-bagavad-gita-sanathanam-tickets-59435989645