കോട്ടയത്ത് നിന്ന് കാണാതായ വൈദികൻെറ മൃതദേഹം പള്ളിവക കിണറ്റിൽ‌നിന്ന് കണ്ടെത്തി.

കോട്ടയത്ത് നിന്ന്  കാണാതായ വൈദികൻെറ മൃതദേഹം പള്ളിവക കിണറ്റിൽ‌നിന്ന് കണ്ടെത്തി.
June 22 07:38 2020 Print This Article

കോട്ടയം∙ കോട്ടയം അയർക്കുന്നത്ത് കാണാതായ പുന്നത്തുറ സെന്റ് തോമസ് ചർച്ച് (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ. ജോർജ് എട്ടുപറയിലിന്റെ (55) മൃതദേഹം കണ്ടെത്തി. എടത്വ സ്വദേശിയാണ്. പള്ളിവക കിണറ്റിൽ‌നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് വൈദികനെ കാണാതായെന്ന വിവരം പൊലീസിനു ലഭിച്ചത്.

വികാരിയുടെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ നിശബ്ദമാക്കി വച്ച നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ ഉച്ചയോടെ പള്ളിയിൽ വികാരിയെ കണ്ടവരുണ്ട്.

പള്ളിയിൽ അടുത്തിടെ തീപിടിത്തമുണ്ടായി ചില രേഖകൾ കത്തിനശിച്ചിരുന്നു. ഇതേത്തുടർന്ന് വൈദികൻ മാനസിക സമ്മർദത്തിലായിരുന്നാതായും വിവരമുണ്ട്. വിദേശത്തുനിന്ന് വന്ന് ഏതാനും മാസങ്ങൾക്കു മുൻപാണ് പള്ളിയുടെ ചുമതലയേൽക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles