ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ മനുഷ്യകുലത്തിന് ആപത്കരമാകുമോ ? കുറച്ചുനാളായി ഈ രംഗത്തെ വിദഗ്ധരുടെ ഇടയിൽ പ്രധാനപ്പെട്ട ചർച്ചാവിഷയമാണിത്. ചാറ്റ് ജി പി റ്റി പോലുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയറുകൾക്ക് വ്യാപകമായ പ്രചാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ പുതിയ സാങ്കേതികവിദ്യകളെ കുറിച്ച് യുകെ ആഗോള ഉച്ചകോടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ സാങ്കേതികവിദ്യകൾ മനുഷ്യകുലത്തിനെ എത്രമാത്രം അപകടകരമായി ബാധിക്കും എന്നതാണ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ നേട്ടങ്ങൾ മനുഷ്യരാശിയുടെ നന്മയ്ക്ക് ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് യുകെ നേതൃത്വം നൽകാനാണ് താൻ ആഗ്രഹിക്കുന്നെതെന്ന് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു . പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരും ടെക് കമ്പനികളും ഉച്ചകോടിയിൽ പങ്കെടുക്കും .ഇതിൻറെ ഭാഗമായി പ്രമുഖ എ ഐ കമ്പനിയുടെ തലവൻമാരുമായി പ്രധാനമന്ത്രി അടുത്തയിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.


കഴിഞ്ഞ നവംബറിൽ ചാറ്റ് ബോട്ടായ ചാറ്റ് ജി പി റ്റി രംഗത്ത് എത്തിയതാണ് ഈ രംഗത്തെ ചർച്ചകൾക്ക് ചൂടുപിടിക്കാൻ കാരണം. ഗൂഗിൾ സെർച്ചിന്റെ മറുപടിയായി വിവിധ ലിങ്കുകളാണ് യൂസർക്ക് ലഭിക്കുന്നത്. ചാറ്റ് ജി പി റ്റി സമഗ്രമായ സൊലൂഷൻ തന്നെയാണ് നൽകുന്നത്. അതുകൊണ്ട് തന്നെ വിവിധ മേഖലകളിൽ നിന്ന് വളരെയേറെ ആളുകളാണ് ഗൂഗിളിന് പകരം ചാറ്റ് ജി പി റ്റി ഉപയോഗിച്ച് തുടങ്ങിയത്. പല മേഖലകളിലും മനുഷ്യപ്രയത്നത്തിനെ മറികടക്കാൻ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സാധിക്കും. ഗവേഷകർക്കും മറ്റും പ്രബന്ധ രചന മുതൽ കൊച്ചുകുട്ടികളുടെ അസൈൻമെൻറ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇന്ന് പലരും ചാറ്റ് ജി പി റ്റി ഉപയോഗിക്കുന്നു. ചാറ്റ് ജി പി റ്റി പോലുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായ സോഫ്റ്റ്‌വെയറുകളുടെ അമിത ഉപയോഗം കുട്ടികളുടെ ക്രിയാത്മകമായ കഴിവുകളെ സാരമായി ബാധിക്കുമെന്ന് തിരുവല്ല മാക്ഫാസ്റ്റ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വകുപ്പ് മേധാവി റ്റിജി തോമസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.