ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2046 ലെ വാലന്റൈൻസ് ദിനത്തിൽ പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ വലുപ്പമുള്ള ഒരു നഗരം നശിപ്പിക്കാൻ ശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുമെന്ന് നാസ മുന്നറിയിപ്പ് നൽകി. 2023, ഫെബ്രുവരി 28-നാണ് ഇത്തരത്തിൽ ഭൂമിയിലേക്ക് ഛിന്നഗ്രഹം പതിക്കുമെന്ന് നാസ കണ്ടെത്തിയത്. എന്നാൽ ഇത് എവിടെയായിരിക്കും പതിക്കുന്നതെന്ന് ഇതുവരെ സ്ഥിതീകരിക്കായിട്ടില്ല. ഇന്ത്യൻ മഹാസമുദ്രം മുതൽ പസഫിക് സമുദ്രം വരെയും യുഎസിന്റെ പടിഞ്ഞാറ് മുതൽ കിഴക്കൻ തീരം വരെയും ഉള്ള സ്ഥലങ്ങളാണ് ആഘാതത്തിന് സാധ്യത ഉള്ള പ്രദേശങ്ങളായി പ്രവചിക്കപ്പെട്ടിരിക്കുന്നത്. ലോസ് ഏഞ്ചൽസ്, ഹവായ്, വാഷിംഗ്ടൺ ഡിസി എന്നീ സ്ഥലങ്ങളിലും ഛിന്നഗ്രഹം പതിച്ചേക്കാം.

165 അടി 2023 DW ഭൂമിയിൽ കൂട്ടിയിടിക്കുന്നത് 114 വർഷം മുമ്പ് സൈബീരിയയിൽ പതിച്ച തുംഗസ്‌ക 12-മെഗാട്ടണിനോട് സാമ്യമുള്ളതായിരിക്കും. 160 അടി ഉണ്ടായിരുന്ന ഈ ഛിന്നഗ്രഹം ഒരു ആണവ സ്ഫോടനത്തിനു തന്നെ കാരണമായിരുന്നു. ഒരു മെട്രോപൊളിറ്റൻ നഗരത്തെ നശിപ്പിക്കാൻ ശേഷിയുള്ള ഇവ അന്ന് ഒരു വനത്തിലാണ് പതിച്ചത്. ഇതിൻെറ ആഘാതത്തിൽ 80 ദശലക്ഷത്തിലധികം മരങ്ങൾ നശിച്ചിരുന്നു.

2023 DW ന്റെ കണ്ടെത്തൽ ചൊവ്വാഴ്ച നാസ പ്രഖ്യാപിച്ചു. ഇതിൻെറ ഭ്രമണപഥങ്ങൾ പ്രവചിക്കുന്നതിനായുള്ള പഠനത്തിൻെറ പിന്നിലാണ് നിലവിൽ ശാസ്ത്രജ്ഞർ. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനുള്ള സാധ്യത കഴിഞ്ഞ ഒരാഴ്ചയായി മാറിയിട്ടുണ്ട്. മാർച്ച് 1 ന്, ഒരു ഇറ്റാലിയൻ ആസ്ട്രോനമർ ചിന്നഗ്രഹത്തിൻെറ ആഘാതം 1,2000 അവസരങ്ങളിൽ ഒന്നായാണ് പ്രവചിച്ചത്. എന്നാൽ ഒരു ദിവസത്തിന് ശേഷം സാധ്യത 710-ൽ ഒന്നായി വർദ്ധിച്ചു. നിലവിൽ 560-ൽ ഒന്ന് എന്ന കണക്കാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.