സഖറിയ പുത്തന്‍കളം
ബര്‍മിങ്ങ്ഹാം: യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി കത്തോലിക്കാ സമുദായ സംഘടനയായ യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് വാര്‍ഷികാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി ജൂലൈ എട്ടിന് നടക്കും. രാജകീയമായ പ്രൗഢി വിളിച്ചോതുന്ന ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബ് റേസ് കോഴ്‌സ് സെന്ററില്‍ നടക്കുന്ന കണ്‍വെന്‍ഷന്റെ ബഹുവര്‍ണ ലോഗോ യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം എന്നിവര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു. സഭ -സമുദായ സ്‌നേഹം ആത്മാവില്‍ അഗ്നിയായി ക്‌നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായിട്ടാണ് ലോഗോ രൂപപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം അതിരൂപതയുടെ പ്രഥമ സ്വര്‍ഗ മധ്യസ്ഥനായ തിരുഹൃദയം, പരിശുദ്ധാത്മാവിന്റെ അഭിഷേകം, യു.കെ.കെ.സി.എ ലോഗോ, കോല്‍വിളക്ക് എന്നിങ്ങനെ സഭാപരമായും സമുദായപരമായും അര്‍ത്ഥവത്തായ ലോഗോ ആണ് കണ്‍വെന്‍ഷനുവേണ്ടി രൂപപ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ- ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ അടങ്ങുന്ന വിവിധ കമ്മിറ്റികള്‍ കണ്‍വെന്‍ഷന്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.