സഖറിയ പുത്തന്‍കളം

ചെല്‍ട്ടന്‍ഹാം: യു.കെ.കെ.സി.എ ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണമായിരുന്ന 101 വനിതകള്‍ അവതരിപ്പിച്ച മാര്‍ഗ്ഗം കളിക്ക് മുന്‍കൈ എടുത്ത വുമണ്‍സ് ഫോറം 16-ാമത് കണ്‍വെന്‍ഷനില്‍ ‘തനിമതന്‍ നടനം ഒരു സര്‍ഗ്ഗമായി’ എന്ന പേരില്‍ 500ലധികം ആളുകള്‍ അവതരിപ്പിക്കുന്ന നടനസര്‍ഗ്ഗം 2017 വിസ്മയമാകും. യു.കെ.കെ.സി.എയുടെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നടന സര്‍ഗ്ഗം പ്രവാസി മലയാളികളുടെയിടയില്‍ ചരിത്ര സംഭവമാകും.

മാര്‍ഗ്ഗം കളി, പരിചമുട്ടുകളി, തിരുവാതിര, ഒപ്പന എന്നീ നൃത്തങ്ങള്‍ 500-ലധികം വരുന്ന ക്നാനായ സമുദായാംഗങ്ങള്‍ ഫ്യൂഷന്‍ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ യു.കെ.കെ.സി.എ കണ്‍വെന്‍ഷന് തിളക്കമേറും. നടന സ്വര്‍ഗ്ഗത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ലിറ്റി ജിജോ (07828424575), ജോമോള്‍ സന്തോഷ് (07833456034) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ഇതേസമയം 16-ാമത് യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ റാലി മത്സരത്തിന് യൂണിറ്റുകള്‍ വാശിയേറിയ തയ്യാറെടുപ്പിലാണ്. കണ്‍വെന്‍ഷന്‍ കലാസന്ധ്യയില്‍ ഇത്തവണ അതിഗംഭീരവും നയനാന്ദകരവും കാതുകള്‍ക്ക് ഇമ്പമാര്‍ന്നതുമായ കലാവിരുന്നാണ് യൂണിറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.

പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.