ബര്‍മിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 201617 പ്രവര്‍ത്തന വര്‍ഷത്തെ പ്രഥമ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗ് മാര്‍ച്ച് പന്ത്രണ്ടിന് നടത്തപ്പെടും. പന്ത്രണ്ടിന് രാവിലെ പത്തിന് യുകെകെസിഎയുടെ ആസ്ഥാനമന്ദിരത്താണ് നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗ് നടത്തപ്പെടുന്നത്. യൂണിറ്റുകളില്‍ നിന്നുളള അജണ്ടകള്‍ ഈമാസം 27ന് മുമ്പായി യുകെകെസിഎ ജനറല്‍ സെക്രട്ടറി ജോസി ജോസ് നെടുംതുരുത്തി പുത്തന്‍പുരയിലിനെ രേഖാമൂലം അറിയിക്കേണ്ടതാണ്.
പ്രസിഡന്റ് ബിജു മടുക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റിയില്‍ ജോസി ജോസി നെടുതുരുത്തിപുത്തന്‍പുര, ബാബു തോട്ടം, ജോസ് മാവച്ചിറ, സഖറിയ പുത്തന്‍കുളം, ഫിനില്‍ കളത്തില്‍ കോട്, ബെന്നി മാവേലില്‍, റോയി കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ