യുകെകെസിഎ യുടെ പ്രബല യൂണിറ്റുകളിൽ ഒന്നായ ലെസ്റ്റർ യൂണിറ്റ് ആതിഥ്യം വഹിക്കുന്ന മറ്റൊരു കായിക മാമാങ്കം.യുകെകെസിഎ യുടെ എല്ലാ യൂണിറ്റുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ദേശീയതലത്തിലുള്ള ബാഡ്മിൻറൺ ടൂർണമെൻറ് ആണ് വരുന്ന മുപ്പതാം തീയതി ശനിയാഴ്ച ലെസ്റ്ററിലെ റുഘിമിഡ് അക്കാഡമിക് സ്കൂളിൽ അരങ്ങേറുന്നത്. രാവിലെ 9 മണിക്ക് തുടങ്ങുന്ന ഈ കായിക മാമാങ്കത്തിൻെറ രജിസ്ട്രേഷൻ അവസാന ഘട്ടത്തിലാണ് . ഈ പരിപാടിയുമായുള്ള മറ്റു വിവരങ്ങൾക്ക് യുകെകെസിഎ ട്രഷറർ വിജി ജോസഫ് (mob: 07960486712) ഉമായി ബന്ധപ്പെടുക.
ഈ കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്ന യുകെകെസിഎ യൂണിറ്റ് പ്രസിഡൻറ് ശ്രീ തോമസ് ചേത്തലിൻ എല്ലാ കായിക പ്രേമികളെയും ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു . ഇതിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും വിജയാശംസകൾ നേർന്നു കൊണ്ട്-
യുകെകെസിഎ സെൻട്രൽ കമ്മറ്റിയ്ക്കു വേണ്ടി
സണ്ണി ജോസഫ് രാഗമാലിക
ജോയിന്റ് സെക്രട്ടറി
Leave a Reply