യുകെകെസിഎ സംഘടിപ്പിക്കുന്ന ബാഡ്മിൻറൻ ടൂർണ്ണമെൻറ് നവംബർ 30 ന്.

യുകെകെസിഎ സംഘടിപ്പിക്കുന്ന ബാഡ്മിൻറൻ ടൂർണ്ണമെൻറ് നവംബർ 30 ന്.
November 24 08:38 2019 Print This Article

യുകെകെസിഎ യുടെ പ്രബല യൂണിറ്റുകളിൽ ഒന്നായ ലെസ്റ്റർ യൂണിറ്റ് ആതിഥ്യം വഹിക്കുന്ന മറ്റൊരു കായിക മാമാങ്കം.യുകെകെസിഎ യുടെ എല്ലാ യൂണിറ്റുകളേയും പങ്കെടുപ്പിച്ചുകൊണ്ട് ദേശീയതലത്തിലുള്ള ബാഡ്മിൻറൺ ടൂർണമെൻറ് ആണ് വരുന്ന മുപ്പതാം തീയതി ശനിയാഴ്ച ലെസ്റ്ററിലെ റുഘിമിഡ്‌ അക്കാഡമിക് സ്കൂളിൽ അരങ്ങേറുന്നത്. രാവിലെ 9 മണിക്ക് തുടങ്ങുന്ന ഈ കായിക മാമാങ്കത്തിൻെറ രജിസ്ട്രേഷൻ അവസാന ഘട്ടത്തിലാണ് . ഈ പരിപാടിയുമായുള്ള മറ്റു വിവരങ്ങൾക്ക് യുകെകെസിഎ ട്രഷറർ വിജി ജോസഫ് (mob: 07960486712) ഉമായി ബന്ധപ്പെടുക.

ഈ കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്ന യുകെകെസിഎ യൂണിറ്റ് പ്രസിഡൻറ് ശ്രീ തോമസ് ചേത്തലിൻ എല്ലാ കായിക പ്രേമികളെയും ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു . ഇതിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും വിജയാശംസകൾ നേർന്നു കൊണ്ട്-

യുകെകെസിഎ സെൻട്രൽ കമ്മറ്റിയ്ക്കു വേണ്ടി
സണ്ണി ജോസഫ് രാഗമാലിക
ജോയിന്റ് സെക്രട്ടറി

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles