ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കേരളത്തിലെ ആശുപത്രികളിൽ നേഴ്സുമാർക്ക് ശമ്പളം കുറവാണ് എന്നുള്ളത് ഒരു യഥാർഥ്യമാണ്. ഇതിനെ ഒരു സാധ്യതയാക്കി എൻ എച്ച് എസ് അധികാരികൾ കേരളത്തിലേക്ക് എത്തുകയാണ്. ഉയർന്ന ശമ്പളത്തിന് പ്രഗത്ഭരായ ജീവനക്കാരെ റിക്രൂട്ട് ചെയ്യുക എന്നുള്ളതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. എൻ എച്ച് എസ് പ്രതിനിധികളും വിദഗ്ദരും അടങ്ങുന്ന സംഘമാണ് സന്ദർശിക്കുന്നത്.

ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്, വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം എന്നിവ സംയുക്തമായാണ് നടപടി കൈകൊള്ളുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് (ഒഡിഇപിസി), കേരള സ്‌കിൽസ് കൗൺസിൽ എന്നിവയുമായി സഹകരിച്ചാണ് ഈ ടീം കേരളത്തിലെ മന്ത്രിമാരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളവും യുകെയുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചർച്ച നടത്തുന്നതെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. തങ്ങളുടെ അഞ്ച് പ്രതിനിധികളുടെ ഇന്ത്യാ സന്ദർശനം ആരോഗ്യ, സാമൂഹിക പരിപാലന മേഖലകളിലെ പ്രൊഫഷണൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റം പ്രതിനിധികൾ പറഞ്ഞു.