സ്വന്തം ലേഖകൻ

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബുധനാഴ്ച പിറന്ന നവജാത ശിശു ആൺകുഞ്ഞാണ്‌. കുഞ്ഞിന്റെ മിഡ് നെയിം, ജോൺസനെ കൊറോണ വൈറസ് ചികിത്സിച്ചു ഭേദമാക്കിയ, രണ്ട് ഡോക്ടർമാരുടെതാണ്. 29/4/20 ബുധനാഴ്ച രാവിലെ 9 മണിക്കാണ് കുഞ്ഞിന്റെ ജനനം. കുഞ്ഞിന്റെ അമ്മ സൈമണ്ട്സ് പറയുന്നു “വിൽഫ്രെഡ് എന്ന പേര് ബോറിസിന്റെ മുത്തച്ഛന്റെതാണ്, ലൗറി എന്ന പേര് എന്റെ മുത്തച്ഛന്റെതാണ്, നിക്കോളാസ്, കഴിഞ്ഞമാസം ബോറിസിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ നിക്ക് പ്രൈസിന്റെയും നിക്ക് ഹാർട്ടിന്റെയും പേരിൽ നിന്നുള്ളതാണ്. യു‌സി‌എൽ‌എച്ചിലെ എൻഎച്ച്എസ് മറ്റേണിറ്റി ടീമിന് ഞങ്ങളെ പരിപാലിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഞാൻ ഏറെ സന്തോഷവതിയാണ്”. അവർ ഇൻസ്റ്റഗ്രാമിൽ തന്റെ സന്തോഷം പങ്കുവെച്ചു.

കുഞ്ഞിനെ കാരി മാറോടണച്ചിരിക്കുന്ന മനോഹരമായ ചിത്രത്തിൽ, കുഞ്ഞിന് ഇപ്പോഴേ അച്ഛന്റെ പോലെ ഇളം നിറത്തിലുള്ള കട്ടി തലമുടി കാണാം. 32 കാരിയായ കാരി, ബോറിസ് കൊറോണ വൈറസ് ഭേദമായി ഐസിയു വിട്ട് 16 ദിവസത്തിനു ശേഷമാണ് കുഞ്ഞിനു ജന്മം നൽകിയിരിക്കുന്നത്. നവജാത ശിശുവിന്റെ അമ്മയും രോഗത്തിനെതിരായ പോരാട്ടത്തിലായിരുന്നു. കുഞ്ഞ് ആരോഗ്യവാനാണ്. ദമ്പതിമാർ ഡൗണിങ് സ്ട്രീറ്റിലെ വീട്ടിൽ, അവരുടെ പ്രിയപ്പെട്ട നായ ഡൈലിനൊപ്പം ജീവിക്കും എന്ന് കരുതുന്നു.

ഡോക്ടർ നിക്കോളാസ് പ്രൈസ് ജനറൽ മെഡിസിൻ, സാംക്രമിക രോഗങ്ങൾ എന്നിവയുടെ കൺസൾട്ടണ്ട് ആണ്. സെന്റ് തോമസ് എൻ എച്ച് എസ് ട്രസ്റ്റ് വെബ്സൈറ്റ് പ്രകാരം ഇൻഫക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ വിദഗ്ധനാണ്. പ്രൊഫസർ നിക്കോളസ് ഹാർട്ട് ലയിൻ ഫോക്സ് റെസ്പിറേറ്ററി സർവീസ് ഡയറക്ടറും, ലണ്ടനിലെ കിംഗ്സ് കോളേജ് പ്രൊഫസറുമാണ്. ശ്വാസ തടസ്സം നേരിടുന്ന രോഗികൾക്ക് മികച്ച ഹോം മെക്കാനിക്കൽ വെന്റിലേഷൻ നൽകുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം.

മെയ് ഒടുവിലോ ജൂൺ ആദ്യമോ കുട്ടിയുടെ ജനനം ഉണ്ടായിരിക്കുമെന്ന് നമ്പർ ടെൻ മുൻപ് ജനങ്ങളെ അറിയിച്ചിരുന്നു. ഈ വർഷം ഒടുവിലായി മാത്രമേ ബോറിസ് തന്റെ പറ്റേണിറ്റി ലീവ് എടുക്കാൻ സാധ്യതയുള്ളൂ. കൊറോണ വൈറസ് പിടിയിൽനിന്ന് രാജ്യം മുക്തം ആകുന്നതുവരെ അദ്ദേഹം കർമ്മനിരതനായിരിക്കും. ജോൺസന്റെ ആറാമത്തെയും മിസ്സ് സൈമണ്ട്സ്ന്റെ ആദ്യത്തെയും കുട്ടിയാണിത്. മുൻഭാര്യ മറീന വീലറിൽ ഇരുപതും ഇരുപത്തി നാലും പ്രായമുള്ള മിലോ, തിയഡോർ എന്നീ ആൺമക്കളും, ഇരുപത്തിയാറും ഇരുപത്തിരണ്ടും വയസ്സ് പ്രായമുള്ള ലാറ കാസിയ ഇന്നീ പെൺമക്കളുമുണ്ട്. ആർട് കൺസൾട്ടൻട് ഹെലനിൽ 2009 ൽ സ്റ്റെഫാനി എന്ന പെൺകുട്ടിയും പിറന്നിരുന്നു. നവജാതശിശുവിന്റെ ജനത്തിൽ ഇരുവരും അത്യധികം സന്തോഷിക്കുന്നു എന്ന് ഉദ്യോഗസ്ഥവൃന്ദം അറിയിച്ചു.