റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ രാജ്യത്ത് വ്യാപകമായി പ്രചരിക്കുകയാണ്. ഐഎസ്ഐയും സൈനിക മേധാവി അസിം മുനീറും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. എന്നാൽ പാക്കിസ്ഥാൻ സർക്കാർ, ജയിൽ അധികാരികൾ എന്നിവരിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. 73 വയസ്സുള്ള ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ 2023 മുതൽ ജയിലിലാണ്.
കുടുംബാംഗങ്ങൾക്ക് ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതോടെയാണ് അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി ലഭിച്ചത്. സഹോദരി ജയിൽ മുന്നിൽ നടത്തിയ പ്രതിഷേധം പോലീസ് ശക്തിപ്രയോഗത്തിലൂടെ അവസാനിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ബലൂചിസ്താനിലെ ഒരു ഔദ്യോഗിക എക്സ് അക്കൗണ്ട് ഇമ്രാൻ ഖാൻ കൊലചെയ്യപ്പെട്ടുവെന്ന അവകാശവാദം മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് സത്യമാണെങ്കിൽ പാക്കിസ്ഥാനിലെ ഭരണ സംവിധാനത്തിന് ഇത് വലിയ ആഘാതമുണ്ടാക്കും എന്നും അവർ ആരോപിച്ചു.
അഭ്യൂഹങ്ങൾ ശക്തമായതോടെ തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകരുടെ ആയിരക്കണക്കിന് ആളുകൾ ജയിലിന് മുൻപിൽ എത്തിച്ചേരുകയാണ്. ജയിലിൽ തനിക്ക് പീഡനം നേരിടുന്നതായി ഇമ്രാൻ കഴിഞ്ഞ ജൂലൈയിൽ പറഞ്ഞിരുന്നു എന്നും എന്തെങ്കിലും സംഭവിച്ചാൽ സൈനിക മേധാവിയായ അസിം മുനീറായിരിക്കും ഉത്തരവാദിയെന്ന് പാർട്ടിയോട് സൂചിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. .











Leave a Reply