കണ്ണൂര്‍: സംസ്ഥാനത്ത് ഇറച്ചി വില്‍പ്പനക്കാര്‍ക്ക് പുതിയ സംഘടന. സിപിഎം നേതൃത്തിലാണ് സംഘടന നിലവില്‍ വരുന്നത്. മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്ന പേരിലുള്ള സംഘടന സിഐടിയുവിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. കണ്ണൂരിലാണ് സംഘടനയ്ക്ക് തുടക്കമിട്ടത്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ സംഘടനയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തല്‍.
സിപിഐ(എം)ന്റെ നേതൃത്വത്തില്‍ സംഘടനാ രൂപീകരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ വിവിധയിടങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ ഒരു മാസം മുമ്പ് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ യോഗം സംഘടിപ്പിച്ചിരുന്നു. സംഘവരിവാറിന്റെ ബീഫ് വിലക്കില്‍ പാര്‍ട്ടിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും പിന്തുണ ജയരാജന്‍ വാഗ്ദാനം ചെയ്തു.
സംഘടനയുടെ ആദ്യ മെംബര്‍ഷിപ്പ് വിതരണം ഇന്ന് കണ്ണൂര്‍ മുസ്ലീം ജമാ അത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. സിഐടിയു ജില്ലാസെക്രട്ടറി ടി മനോഹരന്റെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.
Leave a Reply