ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള പാസ്‌പോർട്ടാണ് ഏറ്റവും മികച്ചതെന്ന് പുതിയ പഠനം. ടാക്‌സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനമായ നൊമാഡ് ക്യാപിറ്റലിസ്റ്റ് ഏകദേശം 200 രാജ്യങ്ങളുടെ പാസ്‌പോർട്ടുകളുടെ മൂല്യം അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. വിസ രഹിത യാത്രയുടെ ലഭ്യത, വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർക്കുള്ള നികുതി ചുമത്തൽ, , പൗരത്വത്തിന്റെ ലഭ്യത, വ്യക്തിഗത സ്വാതന്ത്ര്യം എന്നിവയെ മുൻ നിർത്തിയാണ് പഠനം നടത്തിയത്. വിസ രഹിത യാത്രാ ആനുകൂല്യങ്ങളും ആദായനികുതിയും ഇപ്പോൾ യുഎഇയിൽ ഇല്ല. ഇതാണ് ഒന്നാം സ്ഥാനത്ത് എത്തിയതിനുള്ള പ്രധാന കാരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പൗരന്മാർക്ക് നികുതി ചുമത്തുന്നതിനാലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് 43-ാം സ്ഥാനത്തെത്തിയത്. യുണൈറ്റഡ് കിംഗ്ഡം 30-ാം സ്ഥാനത്തും ഓസ്ട്രേലിയ 39-ാം സ്ഥാനത്തുമാണ് നിലവിൽ. കഴിഞ്ഞ കാലങ്ങളിൽ 106 പുതിയ വിസ രഹിത രാജ്യങ്ങളെ യു എ ഇ ചേർക്കുകയും, സീറോ-ടാക്സ് രാജ്യമായി വർഷങ്ങളായി നിലകൊള്ളുകയാണെന്നും ഓപ്പറേഷൻ ആൻഡ് സെയിൽസ് ഡയറക്ടർ ജോവാന വോജിനോവാക് പറഞ്ഞു. ചിലർ യുഎഇയെ സൗദി അറേബ്യയുമായി ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയാണെന്നും വോജിനോവാക് കൂട്ടിച്ചേർത്തു.

അതേസമയം, പാശ്ചാത്യ രാജ്യങ്ങളിൽ ധാരാളം കർശനമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോട് യാതൊരു മൃദസമീപനവും ഇല്ലെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. ദുബായിലെ താമസക്കാർക്ക് ഇപ്പോഴും ആൽക്കഹോൾ ലൈസൻസ് ആവശ്യമാണെന്നും എന്നാൽ അബുദാബിയിലെയും മറ്റ് എമിറേറ്റുകളിലെയും (ഷാർജ എമിറേറ്റ് ഒഴികെ) സ്വകാര്യ ഉപയോഗത്തിനായി മദ്യം വാങ്ങാൻ ഇനി ലൈസൻസ് ആവശ്യമില്ലെന്നുമാണ് പുറത്ത് വരുന്ന വിവരം.