ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്ഗോ സർവകലാശാലയുടെ റക്ടർ ആയ ഡോ. ഗസ്സാൻ അബു-സിത്തയ്ക്കെതിരെ ഉയരുന്ന ആന്റിസെമിറ്റിസം, ഹമാസിനെ പിന്തുണച്ചു തുടങ്ങിയ ആരോപണങ്ങൾ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് (MPTS) തള്ളിക്കളഞ്ഞു. ലെബനീസ് പത്രത്തിലെ ലേഖനവും എക്സ് പോസ്റ്റുകളും പരിശോധിച്ച ട്രിബ്യൂണൽ, അവയിൽ ഏതെങ്കിലും തീവ്രവാദ പിന്തുണയോ ആന്റിസെമിറ്റിസമോ കാണാനാകുന്നില്ലെന്ന് പറഞ്ഞു. ജിഎംസി മുഖേന ഉയരുന്ന ആരോപണങ്ങൾ മൂന്ന് ദിവസത്തെ വിചാരണയിൽ തള്ളിക്കളഞ്ഞ് ഡോ. അബു-സിത്തയെ കുറ്റമറ്റതായി വിധി പ്രഖ്യാപിച്ചു.

ഡോ. അബു-സിത്ത നടത്തിയ ട്വീറ്റുകൾ സാധാരണ വായനക്കാരന്റെ കാഴ്ചപ്പാടിൽ തീവ്രവാദ പ്രോത്സാഹനമല്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. പാൽസ്തീൻ പ്രശ്‌നങ്ങളിൽ പ്രതികരിക്കുന്നവരെ ഭയപ്പെടുത്താനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണ് ഈ പരാതികൾ എന്ന് അബു-സിത്ത പറഞ്ഞു. താൻ യാതൊരു നിയമ വിരുദ്ധ പ്രവർത്തനങ്ങളും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു .

യുകെ ലോയേഴ്സ് ഫോർ ഇസ്രായേൽ ട്രിബ്യൂണൽ വിധിയെ വിമർശിച്ചു. ഡോക്ടർ വധകൃത്യങ്ങളെ അനുസ്മരിക്കുന്നതും തീവ്രവാദികളെ സ്മരിക്കുന്നതും അംഗീകരിക്കാൻ പറ്റില്ലെന്ന് അവർ പറഞ്ഞു. ജിഎംസി വക്താവ് റോസ് എംസ്ലി-സ്മിത്ത് അബു-സിത്ത രാഷ്ട്രീയ പ്രസംഗത്തിന്റെ അതിര്‍ത്തി കടന്നുവെന്ന് പറഞ്ഞു . ഗ്ലാസ്ഗോ സർവകലാശാലാ റക്ടർ സ്ഥാനാർത്ഥിയെ വിദ്യാർത്ഥികൾ ആണ് തെരഞ്ഞെടുക്കുന്നതെന്ന് റിപ്പോർട്ട് പറഞ്ഞു.











Leave a Reply