മലയാള ടെലിവിഷന്‍ പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ പരിപാടികളിലൊന്നായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. ഹെയ്‌റ്റേഴ്‌സ് ഇല്ലാത്ത ഷോ എന്നാണ് ഉപ്പും മുളകിനെ അറിയപ്പെടുന്നത്.
അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച പരമ്പരയ്ക്ക് ആരാധകരേറെയായിരുന്നു. 2015 ഡിസംബറില്‍ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകും കഴിഞ്ഞ വര്‍ഷമായിരുന്നു നിര്‍ത്തിവെച്ചത്.
പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, റിഷി കുമാര്‍, പാറുക്കുട്ടി, ശിവാനി മേനോന്‍, ജൂഹി രുസ്താഗി തുടങ്ങിയവരെ വീട്ടിലെ സ്വന്തം ആളുകളായിട്ടാണ് ആരാധകര്‍ കണ്ടിരുന്നത്.
എന്നാല്‍ ഉപ്പും മുളകും ആരാധകര്‍ക്ക് സങ്കടം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഉപ്പും മുളകിലും ലച്ചുവായി എത്തുന്ന ജൂഹിയുടെ അമ്മ ഭാഗ്യ ലക്ഷ്മി രഘുവിര്‍ മരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ സങ്കടത്തിലാഴ്ത്തുന്നത്.
എറണാകുളത്ത് വച്ചുണ്ടായ വാഹന അപകടത്തിലാണ് ജൂഹിയുടെ അമ്മ മരിച്ചത്. ഉപ്പും മുളകും ഫാന്‍സ് പേജിലാണ് അപകട വിവരം ആരാധകര്‍ പങ്കുവച്ചത്.പിന്നാലെ നിരവധി ആരാധകരാണ് താരത്തിന്റെ അമ്മയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് എത്തിയത്.
Leave a Reply