പ്രേഷകർ ഏറ്റെടുത്ത ഉപ്പും മുളകും പരമ്പരയിലെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് ലച്ചു. ഇപ്പോഴിതാ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ക്ക് ശേഷം ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി പരമ്പരയിൽ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്നത്. ഇപ്പോള്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ആ സംശയത്തിന് ഏറ്റവും ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് ജൂഹി റുസ്തഗി! താന്‍ ഇനി ഉപ്പും മുളകിലേക്കും ഇല്ല. അതിന് പ്രധാന കാരണം പഠിത്തം മുടങ്ങുന്നതാണ് എന്നാണ് ജൂഹി നല്‍കിയ വിശദീകരണം. ‘ഞാന്‍  പുറത്തിറങ്ങുമ്പോൾ പൊതുവേ ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ, വരുന്നുണ്ടോ പോയതാണോ എന്നൊക്കെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അത് പറയാന്‍ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം പറഞ്ഞാല്‍ ഇനി ഉപ്പും മുളകിലേക്കും തിരിച്ചില്ല. കാരണം വേറെ ഒന്നും അല്ല’ ‘ഷൂട്ടും, ഈ പ്രോഗ്രാമും എല്ലാം കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോള്‍ പപ്പയുടെ ഫാമിലിയില്‍ നിന്നും അത്യാവശ്യം നല്ല പ്രെഷര്‍ ഉണ്ടായിരുന്നു. പരമ്ബരയില്‍ നിന്നും വിടാനായി. അത് കൊണ്ടാണ് ഞാന്‍ വിട്ടത്. ‘ ‘ സിനിമയില്‍ നല്ല ഓഫറുകള്‍ വന്നാല്‍ ഉറപ്പായും ചെയ്യും. അത് അതിന്റെ വഴിക്ക് പോകും. പഠിത്തം അതിന്റെ വഴിക്കും പോകും’ എന്നും ലച്ചു ലൈവിലൂടെ വ്യക്തമാക്കി. നിരവധിയാളുകളാണ് ജൂഹിയുടെ പ്രതികരണത്തിന് മറുപടിയുമായി എത്തുന്നത്.